കാർഗിൽ വിജയ് ദിവസ് ആചരിച്ചു

ഗാർഡിയൻസ് ഓഫ് ദ നേഷന്റെ നേതൃത്വത്തിൽ നടന്ന കാർഗിൽ വിജയ് ദിവസ് ആചരണം വീരമൃത്യു വരിച്ച മേജർ കെ മനോജ്കുമാറിന്റെ അച്ഛൻ എൻ കൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
അർധ സൈനിക കൂട്ടായ്‌മ ഗാർഡിയൻസ് ഓഫ് ദ നേഷന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു. മഹാരാഷ്‌ട്രയിലെ പുൽഗാവിലെ ആയുധപ്പുരയിലുണ്ടായ തീപിടിത്തത്തിൽ വീരമൃത്യു വരിച്ച മേജർ കെ മനോജ്കുമാറിന്റെ അച്ഛൻ എൻ കൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് കൃഷ്‌ണൻ ചെട്ടികുളങ്ങര അധ്യക്ഷനായി. ജിഎൻഎ ജനറൽ സെക്രട്ടറി ഹരികുമാർ, ശശി പട്ടോളിമാർക്കറ്റ്, പൊന്നൻ മാടമ്പിൽ, സോമൻ കാർത്തികപ്പള്ളി, ഹരിദാസൻ എന്നിവർ സംസാരിച്ചു. കേരള സ്‌റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ചിങ്ങോലി യൂണിറ്റ് കാർഗിൽ വിജയദിനമാചരിച്ചു. യൂണിറ്റിലെ അമർ ജവാൻ സ്‌മാരകത്തിൽ ദീപം തെളിച്ച് പുഷ്‌പാർച്ചന നടത്തി. വൈസ്‌പ്രസിഡന്റ് അനിൽ വാലയിൽ അധ്യക്ഷനായി. സർവീസസ് ലീഗ് ജില്ലാ ട്രഷറർ അനിൽപിള്ള, ഭാരവാഹികളായ ബിജു പുത്തൻപുരയിൽ, ജയപ്രകാശ്, സുഗതകുമാരി, ബിന്ദു സുഭഗൻ തുടങ്ങിയവർ സംസാരിച്ചു. മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാല കാർഗിൽ വിജയ് ദിവസ് ആചരണത്തില്‍ മുൻ സൈനികൻ എ ഉണ്ണികൃഷ്‌ണനെ ആദരിച്ചു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ വിജയകുമാർ പൊന്നാടയണിയിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എസ് മഹാദേവൻപിള്ള, ജി അനിൽ, എസ് വിജയൻപിള്ള, പി അരവിന്ദാക്ഷൻ, റിച്ചാർഡ് അലോഷ്യസ്, സ്‌നേഹ എസ് പിള്ള എന്നിവർ സംസാരിച്ചു.










0 comments