കാപ്പ: യുവാവ് പിടിയിൽ

തുറവൂർ
കോടംതുരുത്ത് ഏഴാം വാർഡിൽ കൊല്ലശ്ശേരി താഴത്തെവീട്ടിൽ ലിജോ ജോജി (30) കാപ്പ നിയമപ്രകാരം പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതോടെ രണ്ട് തവണ ഇയാളെ കാപ്പപ്രകാരം നാടുകടത്തിയിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ഇയാൾ അരൂർ സ്റ്റേഷൻ പരിധിയിൽ വധശ്രമ കേസുകളിൽ പ്രതിയായതോടെ പിടികൂടാൻ കലക്ടർ ഉത്തരവിടുകയായിരുന്നു. കുത്തിയതോട് സ്റ്റേഷൻ ഇൻസ്പെക്ടർ എം അജയമോഹന്റെ നേതൃത്വത്തിൽ എസ്ഐ വേണുഗോപാൽ, സിപിഒമാരായ അമൽ, ശരത്ത്, ഡിവൈഎസ്‌പി സ്‌ക്വാഡ് അംഗങ്ങളായ പ്രവീഷ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. മുമ്പ് മയക്കുമരുന്ന് വിൽപ്പനക്കേസിലും ഇയാളെ ശിക്ഷിച്ചിരുന്നു










0 comments