യുവതിയോട് മോശം പെരുമാറ്റം: കാപ്പ പ്രതി പിടിയിൽ

ചാരുംമൂട്
യുവതിയോട് മോശമായി പെരുമാറിയ കാപ്പ കേസ് പ്രതി പിടിയിൽ. ആദിക്കാട്ടുകുളങ്ങര സജിഭവനത്തിൽ സജീവിനെയാണ് (37) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് രാത്രി 10ന് തന്റെ വീടിന്റെ മുറ്റത്ത് അതിക്രമിച്ച് കയറി ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും കല്ലുകൾ വലിച്ചെറിഞ്ഞുവെന്നും കാട്ടി യുവതി നൽകിയ പരാതിയിലാണ് അറസ്‌റ്റ്. കേസെടുത്തതോടെ മുങ്ങിയ പ്രതിയെ അദിക്കാട്ടുകുളങ്ങര ഭാഗത്തുനിന്ന് ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. നൂറനാട് സ്റ്റേഷനിൽ 12 ഓളം കേസിൽ ഉൾപ്പെട്ട ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. സ്ത്രീകൾക്കുനേരെ സമാന രീതിയിൽ ആക്രമണം നടത്തിയതിന് ഇയാളെ ശിക്ഷിച്ചിട്ടുണ്ട്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.










0 comments