ad
Deshabhimani

പത്മശ്രീ പുരസ-്‌കാരനിറവിൽ കണ്ടല്ലൂർ

padmasri

ദേവകിയമ്മയെ യു പ്രതിഭ എംഎൽഎ അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Jan 26, 2026, 12:10 AM | 1 min read

കായംകുളം ​

തന്റെ കൈകൊണ്ട്‌ വച്ചുപിടിപ്പിച്ച സസ്യങ്ങൾകൊണ്ട്‌ ഒരു വനംതന്നെ തീർത്ത കണ്ടല്ലൂർ പുതിയവിള കൊല്ലക്കയിൽ ദേവകിയമ്മയ-്‌ക്ക്‌ ലഭിച്ച പത്മശ്രീ പുരസ-്‌കാരത്തിന്റെ ആഹ്ലാദത്തിലാണ് കണ്ടല്ലൂർ ഗ്രാമം. പാരിസ്ഥിതികമേഖലയിൽ നടത്തിയ അതുല്യസേവനങ്ങൾക്കാണ്‌ ദേവകിയമ്മയെ തേടി ഈ പരമോന്നത ബഹുമതിയെത്തിയത്. വീടിനുസമീപം മൂന്നര ഏക്കറിൽ ദേവകിയമ്മ ‌ജൈവവൈവിധ്യ വനമുണ്ടാക്കിയിരുന്നു. ഇവിടെ 4000-ത്തിലധികം ഔഷധസസ്യങ്ങളും വൻമരങ്ങളുമാണ് പരിപാലിക്കപ്പെടുന്നത്. പത്മശ്രീ പുരസ-്‌കാരം ലഭിച്ച വാർത്തയറിഞ്ഞ് ആഹ്ലാദം പങ്കിടാൻ നിരവധിപേർ വീട്ടിലെത്തി. അവരെയെല്ലാം മധുരം നൽകി മക്കളും ബന്ധുക്കളും സ്വീകരിച്ചു. യു പ്രതിഭ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ ആദരവ് നൽകി. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ഏരിയാ സെക്രട്ടറി ബി അബിൻഷാ, പുതിയവിള ലോക്കൽ സെക്രട്ടറി സി അജികുമാർ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി എസ് താഹ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി, ജില്ലാ പഞ്ചായത്തംഗം ജിഷ അനുപ്രസാദ് അടക്കം ജനപ്രതിനിധികളും രാഷ-്‌ട്രീയ സാംസ-്‌കാരിക പ്രവർത്തകരും അനുമോദിക്കാനെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home