കൽക്കുളത്താൽ പാലം ഉദ്‌ഘാടനം ഇന്ന്

നിർമ്മാണം പൂർത്തീകരിച്ച വള്ളികുന്നം കൽക്കുളത്താൽ പാലം
ചാരുംമൂട്
വള്ളികുന്നം പഞ്ചായത്തിലെ കൽക്കുളത്താൽ പാലം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും. സംസ്ഥാന സർക്കാർ ബജറ്റിൽ 4.52 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. വർഷങ്ങളുടെ പഴക്കമുള്ള പാലം അപകടാവസ്ഥയിലായതോടെയാണ് പുനർനിർമിച്ചത്. 19.20 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. 120 മീറ്റർ സമീപന പാതയും നിർമിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയായിവന്ന ഘട്ടത്തിൽ തന്നെ കഴിഞ്ഞ ജൂൺ മുതൽ വാഹന ഗതാഗതത്തിന് പാലം തുറന്നു കൊടുത്തിരുന്നു.










0 comments