ad
Deshabhimani

പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച്‌ കൈനകരി

കൈനകരി പഞ്ചായത്ത് വികസനസദസ് പ്രസിഡന്റ്‌ എം സി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

കൈനകരി പഞ്ചായത്ത് വികസനസദസ് പ്രസിഡന്റ്‌ എം സി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 16, 2025, 12:08 AM | 1 min read

തകഴി ​

കഴിഞ്ഞ അഞ്ച്‌ വർഷത്തെ വികസനനേട്ടങ്ങളുടെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച്‌ കൈനകരി പഞ്ചായത്ത്‌. ലൈഫ് മിഷൻ പദ്ധതി 365 കുടുംബത്തിന്‌ വീട്‌ നൽകി. കാർഷികമേഖലയിലും അതിദാരിദ്ര്യ നിർമാർജനത്തിനും മാലിന്യസംസ്‌കരണം ഹരിതകർമസേന പ്രവർത്തനം എന്നിവയിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ്‌ എം സി പ്രസാദ് ഉദ്ഘാടനംചെയ്‌തു. തോമസ് കെ തോമസ്‌ എംഎൽഎ പഞ്ചായത്ത് വികസനരേഖ പ്രകാശിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ജി ടി അഭിലാഷ് പഞ്ചായത്തിന്റെ നേട്ടങ്ങൾ അവതരിപ്പിച്ചു. വൈസ്‌പ്രസിഡന്റ് പ്രസീദ മിനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ കെ എ പ്രമോദ്, ഷീല സജീവ്, സബിത മനു, പഞ്ചായത്തംഗംങ്ങളായ എ ഡി ആന്റണി, കവിത സാബു, ഗിരിജ ബിനോദ്, ലീനാമോൾ ബൈജു, ശാലിനി ലൈജു,സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ് സുധിമോൻ, സിപിഐ എം നോർത്ത് ലോക്കൽ സെക്രട്ടറി പി രതീശൻ, സിഡിഎസ് ചെയർപേഴ്സൺ തങ്കമണി തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home