ad
Deshabhimani

സംയുക്ത ക്രിസ്‌മസ് ആഘോഷം

christmas

ചാരുംമൂട് ക്രിസ-്‌ത്യൻ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ രണ്ടാമത് സംയുക്ത ക്രിസ്‌മസ് റാലിയും ആഘോഷവും 
മാർത്തോമ്മ സുറിയാനിസഭ അടൂർ ഭദ്രാസനാധിപൻ റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ-്‌കോപ്പ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 27, 2025, 12:19 AM | 1 min read

ചാരുംമൂട്

ചാരുംമൂട്ടിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞവർഷം പ്രവർത്തനമാരംഭിച്ച ക്രിസ-്‌ത്യൻ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ രണ്ടാമത് സംയുക്ത ക്രിസ്‌മസ് ആഘോഷം നടന്നു. ​വെള്ളി വൈകിട്ട് നാലിന് കരിമുളയ-്‌ക്കൽ സെന്റ്‌ മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽനിന്ന്‌ ആരംഭിച്ച സംയുക്ത ക്രിസ്‌മസ് റാലി കരിമുളയ-്‌ക്കൽ സെന്റ്‌ മേരീസ് മലങ്കര കത്തോലിക്കാ പള്ളി വികാരി വർഗീസ് കുന്നത്തേത്ത് ഫ്ലാഗ് ഓഫ് ചെയ-്‌തു. ചാരുംമൂട് സെന്റ്‌ മേരീസ് ലാറ്റിൻ കത്തോലിക്കാ ദേവാലയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മലങ്കര മാർത്തോമ്മ സുറിയാനിസഭ അടൂർ ഭദ്രാസനാധിപൻ റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ-്‌കോപ്പ ഉദ്ഘാടനംചെയ-്‌തു. കരിമുളയ-്‌ക്കൽ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തഡോക്‌-സ്‌ ചർച്ച് വികാരി സാം കുട്ടന്പേരൂർ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home