ശുചിത്വ പഠനോത്സവം
മാലിന്യരഹിത നാളേയ-്ക്ക് കൈകോർത്ത്

കണ്ടല്ലൂർ പഞ്ചായത്തിന്റെ ശുചിത്വ പഠനോത്സവം പ്രസിഡന്റ് എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
മാലിന്യമില്ലാത്ത നാളേക്ക് കൈകോർത്ത് കണ്ടല്ലൂർ. പഞ്ചായത്തിന്റെ ശുചിത്വ പഠനോത്സവം പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പ്രസിഡന്റ് എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്തു. വിവിധ സ്കൂളുകളിലെ കുട്ടികൾ പാഴ---്‌വസ്തുക്കളിൽനിന്നുള്ള വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. എൻആർപിഎം ഹൈസ്കൂൾ റിട്ട.അധ്യാപിക സുമതിക്കുട്ടിയമ്മ നിർമിച്ച കൗതുകവസ്തുക്കളുടെ പ്രദർശനവും ശ്രദ്ധേയമായി. ശുചിത്വവുമായി ബന്ധപ്പെട്ട കലാപരിപാടികളും കുട്ടികളുടെ പദ്ധതി അവതരണവുംനടന്നു. പുസ്തകങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഉപേക്ഷിക്കാതെ മറ്റൊരാളുടെ ആവശ്യത്തിനായി കൈമാറുന്ന ഇടമായി ടീം കൊപ്പാറേത്തിന്റെ സ്വാപ്പ് ഷോപ്പ് മാറി. ശുചിത്വ സേനാംഗങ്ങളായ 46കുട്ടികൾക്ക് 1500രൂപ വീതം ഇക്കോ സെൻസ് സ്കോളർഷിപ്പ്, മൊമെന്റോ, പ്രശസ്തിപത്രം എന്നിവ വിതരണംചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എ അജിത് അധ്യക്ഷനായി. രമ്യ ബിനു, കെ സുരേന്ദ്രബാബു, തയ്യിൽ പ്രസന്നകുമാരി, എസ് രാജേഷ്, ആർ എസ് രശ്മി, കെ എൻ രാജഗോപാൽ, ബിന്ദു, പൊന്നി, റീന ഉദയൻ, രാഹുൽ കവിരാജ്, ആർ ദീപ, പി ചന്ദ്രമോഹൻ, സി ഹരികുമാർ, എൻ ലാലമ്മ, വസന്തകുമാരി, ഉണ്ണിത്താൻ, എം ബി നിഷാദ്, വി അനിൽബോസ്, സിന്ധു സദാശിവൻ, എ ഷൈനി തുടങ്ങിയവർ സംസാരിച്ചു.










0 comments