സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പരിശോധന

ഹരിപ്പാട്ടെ പാചകവാതക വിതരണ ഏജൻസിയിൽ ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
കാർത്തികപ്പള്ളി/ഹരിപ്പാട്
കാർത്തികപ്പള്ളി താലൂക്കിലെ വിവിധ ഗ്യാസ് ഏജൻസികൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധനനടത്തി. സിലിണ്ടറുകൾ പൂഴ്‌ത്തിവച്ച് കൂടിയ വിലയ്ക്ക് നൽകുന്നുവെന്നും ഏജൻസികൾ അനുവദിച്ചതിൽ കൂടുതൽ സിലിണ്ടറുകൾ വിതരണം ചെയ്യുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കലക്ടർ അംഗീകരിച്ച ഡെലിവറി ചാർജ് ഉത്തരവ് പ്രദർശിപ്പിക്കാത്തതും സ്റ്റോക്ക് ബോർഡ് രേഖപ്പെടുത്താത്തവർക്കുമെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ നൽകി. ഓയിൽ കമ്പനികളിൽനിന്ന് ആവശ്യമായ സ്റ്റോക്ക് ലഭ്യമാക്കി കുടിശ്ശികയുള്ള ബുക്കിങ് രണ്ട് ദിവസത്തിനുള്ളിൽ തീർക്കണം. അമിത ഡെലിവറി ചാർജ് ഈടാക്കരുത്. പലചരക്ക്, പച്ചക്കറി കടകൾ എന്നിവയും ജില്ലാ സപ്ലൈ ഓഫീസർ ബിന്ദുവിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ജി ഓമനക്കുട്ടൻ, റേഷനിങ് ഇൻസ്പെക്ടർമാരായ ലക്ഷ്മിനാഥ്, എം സഞ്ജു, കെ മിനിമോൾ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.











0 comments