ad
Deshabhimani

വനിതകൾക്ക്‌ നവീന പദ്ധതികള്‍

budget

കുമാരപുരം പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എൽ തങ്കമ്മാൾ അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Mar 04, 2026, 12:12 AM | 1 min read

ഹരിപ്പാട്

എല്ലാവിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സമഗ്ര പദ്ധതികൾ നിറഞ്ഞ കുമാരപുരം പഞ്ചായത്ത് ബജറ്റ്‌ വൈസ് പ്രസിഡന്റ് എൽ തങ്കമ്മാൾ അവതരിപ്പിച്ചു. 36, 29,56045 രൂപ വരവും 34,49,11,885രൂപ ചെലവും 1,80, 44,160രൂപ മിച്ചവും വരുന്നതാണ് പുതിയ ബജറ്റ് . പ്രസിഡന്റ് ആശാരാമചന്ദ്രൻ അധ്യക്ഷയായി. വയോജനങ്ങൾ, സ്ത്രീകൾ , ഭിന്ന ശേഷിക്കാർ എന്നിവർക്കായി പ്രത്യക പദ്ധതികൾ ബജറ്റിലുണ്ട്. വൃദ്ധസദനം പുനർനിർമിച്ച് പകൽ വീടാക്കും. കെയർ ടേക്കറെ നിയമിച്ച് ഭക്ഷണവും വിനോദ സൗകര്യങ്ങളും പകൽ വീട്ടിൽ ഏർപ്പാടാക്കും. വനിതകൾക്കായി നവീന പദ്ധതികളുണ്ടാവും. സഞ്ചരിക്കുന്ന പാൽക്കാരി, പ്രസവാനന്തരമാവശ്യമായ ഔഷധ ലഭ്യത ഉറപ്പാക്കുന്ന പ്രസൂതിക, വനിതാ ഗ്രൂപ്പുകൾക്ക് ഇടവിള കൃഷി, കാറ്ററിങ്‌ ഗ്രൂപ്പുകൾക്ക് പാത്രങ്ങൾ എന്നിവ നൽകും. ബഡ്സ് സ്കൂൾ വിദ്യാർഥികളടക്കമുള്ള ഭിന്നശേഷിക്കാർക്കായി കാതോടു കാതോരം പദ്ധതിയും ബജറ്റിലുണ്ട് നാളികേരകർഷകർക്ക് മണ്ഡരി പ്രതിരോധം, മണ്ട ചീയലിനു മരുന്ന് അടക്കമുള്ള പദ്ധതികൾ, എള്ള് കൃഷിവ്യാപനം, പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പഠന മുറി, പഠനോപകരണങ്ങൾ, മിശ്രവിവാഹിതർക്ക് ധനസഹായം എന്നിവയും ബജറ്റിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home