ബാലവേദി ഉദ്ഘാടനം

കൃഷ-്‌ണപുരം മുക്കട കെപിഎസി സുലോചന ഗ്രന്ഥശാല ആൻഡ് വായനശാലയിലെ ബാലവേദി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കൃഷ-്‌ണപുരം മുക്കട കെപിഎസി സുലോചന ഗ്രന്ഥശാല ആൻഡ് വായനശാലയിലെ ബാലവേദിയുടെ ഉദ്ഘാടനവും എസ്എസ്എൽസി, പ്ലസ്ടു മെറിറ്റ് അവാർഡ് വിതരണവും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ നടത്തി. നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ-്‌തു. ഗ്രന്ഥശാലാ വൈസ-്‌പ്രസിഡന്റ് എൻ മോഹനൻ അധ്യക്ഷനായി. താലൂക്ക് വൈസ-്‌പ്രസിഡന്റ് അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലാ സെക്രട്ടറി ഹരികുമാർ കൊട്ടാരം, ഉജ്വലബാല്യ പുരസ-്‌കാരജേതാവ് നിവേദ്യ ലാൽ, ആകാശവാണി പ്രഭാഷകൻ ടി എം സുരേഷ്‌കുമാർ, ബാലവേദി പ്രസിഡന്റ് അനിന്ദിത, സെക്രട്ടറി ദേവജിത്, വനിതാവേദി പ്രസിഡന്റ് സി ശ്രീകുമാരി, സെക്രട്ടറി ധർമ അശോകൻ, ലൈബ്രേറിയൻ അശ്വതി ജയകുമാർ എന്നിവർ സംസാരിച്ചു.










0 comments