ad
Deshabhimani

അമരസ്‌മരണയായി ജി ഭുവനേശ്വരൻ

ജി ഭുവനേശ്വരൻ രക്തസാക്ഷി ദിനാചരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

ജി ഭുവനേശ്വരൻ രക്തസാക്ഷി ദിനാചരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 08, 2025, 01:27 AM | 1 min read

ചാരുംമൂട്

കെഎസ്‌യു, ഡിഎസ്‌യു ഗുണ്ടകൾ കൊലപ്പെടുത്തിയ സഖാവ് ജി ഭുവനേശ്വരന്റെ 48–-ാം രക്തസാക്ഷിത്വദിനം സിപിഐ എം നേതൃത്വത്തിൽ ചാരുംമൂട് കരിമുളയ്‌ക്കലിൽ ആചരിച്ചു. ഞായർ രാവിലെ എട്ടിന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. ദിനാചരണ കമ്മിറ്റി പ്രസിഡന്റ്‌ ബി ബിനു പതാക ഉയർത്തി. പൊതുസമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ബി ബിനു അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ രാഘവൻ, ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, എം എസ് അരുൺകുമാർ എംഎൽഎ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്, ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ, എസ് രാമകൃഷ്‌ണൻ, ഒ സജികുമാർ, എസ് പ്രശാന്ത്, ആർ ബിനു, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി അഡ്വ. സഫിയ സുധീർ, എസ് അഷ്‌കർ, വി പ്രകാശ്, അഡ്വ. കെ ആർ അനിൽകുമാർ, സംഘാടകസമിതി സെക്രട്ടറി എസ് മധുകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home