ഐഡിയൽ വാർഷികവും സാംസ്‌കാരിക സമ്മേളനവും

ചിങ്ങോലി ഐഡിയൽ കോളേജ് 42–ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ-്കാരിക സമ്മേളനത്തിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തുന്നു
കാർത്തികപ്പള്ളി
ചിങ്ങോലി ഐഡിയൽ കോളേജ് 42-–ാം വാർഷികാഘോഷത്തിന്റെ സാംസ്കാരിക സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുബി സുധാകരൻ അധ്യക്ഷയായി. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എൽസി, പ്ലസ്ടു അവാർഡ്ദാനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ നടത്തി. കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ ശ്രീജി, പഞ്ചായത്തംഗങ്ങളായ സരിത ജയപ്രകാശ്, മീനാകുമാരി, എ എം നൗഷാദ്, കുഞ്ചൻനമ്പ്യാർ സ്മാരക സമിതിയംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ, എസ് സന്തോഷ്കുമാർ, നയന എന്നിവർ സംസാരിച്ചു.









0 comments