ad
Deshabhimani

തെക്കേക്കരയ്ക്ക് ഒരുപുഴ പദ്ധതി

വീണ്ടെടുക്കും കൊച്ചുതോടും ആക്കപ്പള്ളി തോടും

waste

ആക്കപ്പള്ളിത്തോട്

വെബ് ഡെസ്ക്

Published on Jun 05, 2026, 12:23 AM | 1 min read

മാവേലിക്കര

ആക്കപ്പുള്ളി തോടിന്റെയും കൊച്ചുതോടിന്റെയും പ്രതാപം വീണ്ടെടുക്കാൻ മാവേലിക്കര തെക്കേക്കര പഞ്ചായത്ത്. രണ്ടു തോടുകളും നവീകരിക്കുന്ന പ്രവർത്തനം വെള്ളി രാവിലെ 10.30ന് വാത്തികുളം കാര്യാടിൽ ജങ്ഷനിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മധുസൂദനൻ അധ്യക്ഷനാകും. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ പ്രിയ വിനോദ് പദ്ധതി വിശദീകരിക്കും. പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിൽ രണ്ടു ഭാഗങ്ങളിലായി, തൊടിയൂർ ആറാട്ടുകടവ് തോട്ടിൽ (ടിഎ കനാൽ) പതിക്കുന്ന കൊച്ചുതോടും ആക്കപ്പള്ളിത്തോടും നാശത്തിന്റെ വക്കിലായിരുന്നു. പലയിടത്തും കൈയേറ്റങ്ങളുമുണ്ട്. ഭരണിക്കാവ് പഞ്ചായത്തിലെ രണ്ടാം വാർഡിൽനിന്ന് തുടങ്ങുന്ന കൊച്ചുതോടിന്റ കാര്യാടിൽ വരെയുള്ള ഭാഗം 2022 ൽ നവീകരിച്ചിരുന്നു. ഇവിടെനിന്നും തെക്കേക്കരയിലേക്ക് പ്രവേശിക്കുന്ന തോട് 2.75 കിലോമീറ്റർ പിന്നിട്ടാണ്‌ ആറാട്ടുകടവ് തോട്ടിൽ വന്നുചേരുന്നത്‌. തഴക്കര പഞ്ചായത്തിലെ അമ്മഞ്ചേരിൽ പുഞ്ചയ്ക്ക് പടിഞ്ഞാറ് ആക്കപ്പള്ളി പാടശേഖരത്തിൽനിന്ന് തുടങ്ങുന്ന ആക്കപ്പള്ളിത്തോടിന് 2.25 കിലോമീറ്റർ നീളമുണ്ട്. വിവിധ ജലസ്രോതസുകളും തൊടിയൂർ ആറാട്ടുകടവ് തോട്ടിലേക്കുള്ള ചെറുതോടുകളും ശുചീകരിക്കുകയാണിപ്പോൾ. കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂരിൽനിന്ന് തുടങ്ങുന്ന തോടിന്റെ 8000 മീറ്ററോളം ഭാഗമാണ് തെക്കേക്കര പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കൂടി ഒഴുകുന്നത്. ശുദ്ധജല സ്രോതസായിവരെ ഉപയോഗിച്ചിരുന്ന തോടുകൾ വീണ്ടെടുക്കാനാണ്‌ "തെക്കേക്കരയ്ക്ക് ഒരു പുഴ" പദ്ധതി ആവിഷ്കരിച്ചതെന്ന് അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home