കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

താറാവിൻ കൂട്ടിൽ കയറിയ കൂറ്റൻ പെരുമ്പാമ്പ്
ചാരുംമൂട്
താറാവ് കൂട്ടിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. താമരക്കുളം നടീവയൽ അനുഭവനം വേണുവിന്റെ പറമ്പിൽ വ്യാഴം പകലാണ് 12 അടി നീളമായ പാമ്പിനെ പിടികൂടിയത്. രാവിലെ താറാവുകളെ തുറന്നുവിട്ടശേഷം തീറ്റ കൊടുക്കുമ്പോൾ കൂട്ടിനുള്ളിൽ അനക്കവും ചീറ്റലും കേട്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ചുനക്കര സർപ്പാ വളന്റിയർ ഹരിലാലെത്തി പാമ്പിനെ പിടികൂടി.










0 comments