റോഡിനോട്ചേർന്ന് വൻ കുഴി

കുതിരപ്പന്തി- ഗുരുമന്ദിരം റോഡിനോട് ചേർന്ന കുഴി
ആലപ്പുഴ
കുതിരപ്പന്തി- സഹകരണ ആശുപത്രി റോഡിൽ സർവീസ് റോഡിനോട് ചേർന്ന് കാനയുടെ സ്ലാബ് സ്ഥാപിക്കാൻ എടുത്ത വലിയ കുഴി അപകടഭീഷണിയായി. മാസത്തിലേറെയായി ഇതുവഴി വലിയ വാഹനങ്ങൾക്ക് പോകാനാകാത്ത സ്ഥിതിയാണ്. സ്‌കൂൾ ബസുകൾക്ക് ഇതുവഴി പോകാൻ കഴിയാത്തതിനാൽ വിദ്യാർഥികളും ബുദ്ധിമുട്ടനുഭവിക്കുകയാണ്. പുന്നപ്ര സാഗര സഹകരണ ആശുപത്രി, പുന്നപ്ര എൻജിനീയറിങ് കോളേജ്, മെഡിക്കൽ കോളേജ് ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന റോഡാണ് ഇത്. ഒരുമാസത്തിലേറെയായി ഇതുവഴി പരമാവധി ഇരുചക്ര- മുച്ചക്ര വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്. ഏതു നിമിഷവും കുഴിയിൽവീണ് അപകടം സംഭവിക്കാവുന്ന നിലയിലാണ് ഇതു വഴി യാത്ര. കുതിരപ്പന്തി- സഹകരണാശുപത്രി റോഡിൽ കുതിരപ്പന്തി മുതൽ ഗുരുമന്ദിരംവരെ നഗരസഭാറോഡാണ്. റോഡിനോട് ചേർന്ന് വലിയ കുഴിയെടുത്ത് അപകടാവസ്ഥയുണ്ടാക്കിയിട്ടും നഗരസഭ കണ്ടില്ലെന്ന് നടിക്കുകയാണ്. അപകടം ക്ഷണിച്ചുവരുത്തുന്ന ഈ കുഴി അടിയന്തരമായി മൂടാനും ഗതാഗതം സുഗമമാക്കാനും നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.










0 comments