ad
Deshabhimani

വീടുകൾ നിർമിച്ചുനൽകി

house

റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്‌റ്റും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് ഭവനരഹിതർക്ക് നിർമിച്ചുനൽകിയ 
വീടുകളുടെ താക്കോൽ വിതരണ സമ്മേളനം റോട്ടറി ഡിസ്ട്രിക്‌ട്‌ 3211 ഗവർണർ ഡോ. ടീന ആന്റണി ഉദ്ഘാടനംചെയ്‌തപ്പോൾ

വെബ് ഡെസ്ക്

Published on Jun 01, 2026, 02:34 AM | 1 min read

ആലപ്പുഴ

​ഭവനരഹിതരും നിർധനരുമായ കുടുംബങ്ങൾക്ക് താമസിക്കാൻ റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്‌റ്റിന്റെയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ അഞ്ച് വീട്‌ നിർമിച്ചുനൽകി. താക്കോൽവിതരണ സമ്മേളനം റോട്ടറി ഡിസ്ട്രിക്‌ട്‌ 3211 ഡിസ്ട്രിക്‌ട്‌ ഗവർണർ ഡോ. ടീന ആന്റണി ഉദ്ഘാടനംചെയ്‌തു. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്‌റ്റ്‌ പ്രസിഡന്റ്‌ ജെ വെങ്കിടാചലം അധ്യക്ഷനായി. പ്രോജക്‌ട്‌ ഡിസ്ട്രിക്‌ട്‌ ചെയർമാൻ കെ ജി പിള്ള, റോട്ടറി ഡിസ്ട്രിക്‌ട്‌ അഡ്വൈസർ ബേബി കുമാരൻ, ഡിസ്ട്രിക്‌ട്‌ ചെയർമാൻ ജി അനിൽകുമാർ, സെക്രട്ടറി അനിൽ എസ് പൈ, റോട്ടറി ക്ലബ് ഡയറക്‌ടർമാരായ ഡോ. അജി സരസൻ, കെ പി ഹരൻ ബാബു, ജയൻ സുശീലൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home