Deshabhimani

ഹോമിയോ ഹെൽത്ത് കെയർ 
കാമ്പയിന് തുടക്കമായി

homeo

ഹോമിയോപ്പതി വകുപ്പിന്റെ ആരോഗ്യം ആനന്ദം ഹെൽത്ത് കെയർ കാമ്പയിൻ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 01, 2026, 02:15 AM | 1 min read

അമ്പലപ്പുഴ

​സംസ്ഥാന സർക്കാർ ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ കേരളം, ഹോമിയോപ്പതി ആലപ്പുഴ, ഭാരതീയ ചികിത്സാ വകുപ്പ് ആലപ്പുഴ എന്നിവയുടെ സഹകരണത്തോടെ "ആരോഗ്യം ആനന്ദം' പരിപാടി സംഘടിപ്പിച്ചു. ഹെൽത്ത് കെയർ കാമ്പയിൻ മണ്ഡലതല ഉദ്ഘാടനം എച്ച് സലാം എംഎൽഎ നടത്തി. ​സമഗ്രമായ ആരോഗ്യ പരിപാലനം എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ കാമ്പയിൻ സംഘടിപ്പിക്കുന്നത്‌. പരിപാടിയുടെ ഭാഗമായി ആരോഗ്യ ഭക്ഷ്യമേള, യോഗ അവതരണം, ബോധവത്ക്കരണ ക്ലാസുകൾ, അസ്ഥിസാന്ദ്രതാ പരിശോധന, സ-്‌ക്രീനിങ് ടെസ്റ്റുകൾ എന്നിവയും സംഘടിപ്പിച്ചു. ​ അമ്പലപ്പുഴ ഗവ. മോഡൽ സ-്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ കവിത അധ്യക്ഷയായി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ ജി ശ്രീജിനൻ, ഡോ. മഞ്ജു പുരുഷോത്തമൻ, പുന്നപ്ര ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിനോദ് കൃഷ-്‌ണൻ നമ്പൂതിരി, പഞ്ചായത്ത് പ്രസിഡന്റുമാരായ റാണി ഹരിദാസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു ബൈജു, സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ പാഞ്ചജന്യം, പഞ്ചായത്തംഗങ്ങളായ എ ആർ ഹരികൃഷ-്‌ണൻ, ഉദയമണി സുനിൽ, എസ് രാധാകൃഷ-്‌ണൻ, സ-്‌കൂൾ പ്രധാനാധ്യാപിക ബിന്ദുലേഖ, അമ്പലപ്പുഴ മെഡിക്കൽ ഓഫീസർ ഡോ. പി എം വിനിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home