ad
Deshabhimani

ഹോളി ട്രിനിറ്റി സ്‌കൂൾ സ്ഥാപിതദിനാഘോഷം

school

കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്-കൂൾ സ്ഥാപിതദിനാഘോഷത്തിൽ 
മലങ്കര ഓർത്തഡോക്‌സ്‌ സുറിയാനി സഭ വലിയ മെത്രാപോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ് 
മുഖ്യപ്രഭാഷണം നടത്തുന്നു

വെബ് ഡെസ്ക്

Published on Jun 05, 2026, 12:27 AM | 1 min read

കാർത്തികപ്പള്ളി ​

കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂളിന്റെ 40–ാം സ്ഥാപിതദിനാഘോഷം പൂർവവിദ്യാർഥികൾ ഭദ്രദീപം തെളിച്ച് ഉദ്ഘാടനംചെയ്‌തു. എസ്എംസി പ്രസിഡന്റ് ഫാ. ജെയിംസ് വർഗീസ് അധ്യക്ഷനായി. ഓർത്തഡോക്‌സ്‌ സഭയുടെ വലിയ മെത്രാപോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ് മുഖ്യാതിഥിയായി. സ്‌കൂൾസ്ഥാപകരായ എ വി തോമസും ഗ്ലോറി തോമസും ചേർന്ന് കേക്ക് മുറിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് താഹ, ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് സുബി സുധാകരൻ, കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി ഉല്ലാസൻ, ചിങ്ങോലി പഞ്ചായത്തംഗം മിനി ശ്രീജേഷ്, പൂർവവിദ്യാർഥികളായ അനൂപ് ആന്റണി, ദേവിപ്രിയ അജിത്ത് ഐഎഫ്എസ്, ദി ട്രിനിറ്റി ട്രസ്‌റ്റ്‌ ട്രഷറർ പ്രൊഫ. ഇട്ടി വർഗീസ്, പി ടി എ പ്രസിഡന്റ് പി സി അനിൽകുമാർ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജെമി തോമസ്, പ്രിൻസിപ്പൽ ലത ബി നായർ, വൈസ്‌പ്രിൻസിപ്പൽ നമിത രാജൻ, കെ കമലം, വി വി രംഗനാഥ്, പി എസ് അങ്കിത, അബിൻ ബിനു, എസ് മഹേശ്വരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home