ad
Deshabhimani

ഭരണഘടന മുറുകെപ്പിടിച്ച‍് ...

republic day

മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച റിപ്പബ്ലിക് സദസ്സ് മാവേലിക്കര 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 28, 2026, 12:08 AM | 2 min read

മാവേലിക്കര

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലൈബ്രറികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് സദസ്‌ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മധുസൂദനൻ ഉദ്ഘാടനംചെയ്‌തു. സലിം അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ രഘുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി . പുന്നമൂട് പബ്ലിക് ലൈബ്രറിയിൽ ആകാശവാണി മുൻ അസി. ഡയറക്‌ടർ ഡി പ്രദീപ്കുമാർ ഉദ്ഘാടനംചെയ്‌തു. ഡേവിഡ് മാത്യു പതാക ഉയർത്തി. അക്ഷയ് വി കുമാറും എ അക്ഷരയും റിപ്പബ്ലിക് കരോൾ ഗീതം ആലപിച്ചു. തെക്കേക്കര യങ് മെൻസ് യൂണിയൻ ഗ്രന്ഥശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ഗോപകുമാർ വാത്തികുളം ഉദ്ഘാടനംചെയ്‌തു. അഡ്വ. കെ സുരേഷ്‌കുമാർ അധ്യക്ഷനായി. എസ് അമ്പിളി സംസാരിച്ചു. ആർ ശശിധരക്കുറുപ്പ് സ്വാഗതം പറഞ്ഞു. കേരള സ്‌റ്റേറ്റ് എക്‌സ്‌ സർവീസസ് ലീഗ് മാവേലിക്കര ടൗൺ യൂണിറ്റിൽ പ്രസിഡന്റ്‌ കെ പി വിദ്യാധരൻ ഉണ്ണിത്താൻ പതാക ഉയർത്തി. സി എസ് ശ്രീകുമാർ അധ്യക്ഷനായി. തഴക്കര ഗുരു നിത്യചൈതന്യ ലൈബ്രറിയിൽ തഴക്കര പഞ്ചായത്ത് പ്രസിഡന്റ്‌ അജി നിറം പതാക ഉയർത്തി മോട്ടോർ വാഹനവകുപ്പും മാവേലിക്കര സിവിൽ സ്‌റ്റേഷനും ചേർന്ന്‌ സംഘടിപ്പിച്ച ദിനാഘോഷം വ്യത്യസ്‌തമായി. കരൾരോഗബാധിതനായ അടൂർ കൊടുമൺ സ്വദേശി പ്രദീപ് കുറുപ്പിന് കരൾ പകുത്തുനൽകിയ മകൾ അമൃതയാണ് പതാക ഉയർത്തിയത്. ​ഹരിപ്പാട് രാജ്യത്തിന്റെ 77–-ാം റിപ്പബ്ലിക് ദിനം കായംകുളംഎൻടിപിസി യൂണിറ്റിലും ടൗൺഷിപ്പിലും ആഘോഷിച്ചു. സിഐഎസ്എഫ്, കേന്ദ്രീയ വിദ്യാലയ വിദ്യാർഥികൾ, ഡിജിആർ സെക്യൂരിറ്റീസ് എന്നിവരുടെ പരേഡ് ആഘോഷത്തെ ആകർഷകമാക്കി. കാർത്തികപ്പള്ളി ​കായംകുളം എൻടിപിസിയിൽ ചീഫ് ജനറൽ മാനേജർ ദേബ്‌ദത്ത സിൻഹ പതാക ഉയർത്തി. നവജ്യോതി ലേഡീസ് ക്ലബ് പ്രസിഡന്റ് കൃഷ്‌ണകാളി സിൻഹ, എച്ച്ആർ മേധാവി ഡി വിജയകുമാർ, ഡി ദീപു, ഡി എസ് ആർ ശാസ്‌ത്രി, അസി. കമാൻഡന്റ് റോത്താഷ് സിങ്, വി കെ സുധീന തുടങ്ങിയവർ പങ്കെടുത്തു. ​കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ കാർത്തികപ്പള്ളി ജങ്‌ഷനിൽ സംഘടിപ്പിച്ച റിപ്പബ്ലിക്‌ ദിന സദസ്‌ കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്‌തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ്‌കുമാർ അധ്യക്ഷനായി. മുതുകുളം കലാവിലാസിനി വായനശാലയിൽ റിപ്പബ്ലിക് ദിനത്തിൽ പ്രസിഡന്റ് തോമസ്‌ വർഗീസ് ദേശീയപതാക ഉയർത്തി. വിദ്യാർഥികൾക്കായി നടത്തിയ റിപ്പബ്ലിക്‌ദിന ക്വിസ് രാജു മാത്യു നയിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ടി എസ് താഹ ദേശീയപതാക ഉയര്‍ത്തി. വൈസ്‌പ്രസിഡന്റ് നിഷ സാംജിത്ത്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ് രേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീത ശ്രീജി, എസ് എസ് സുനിൽ, സിജി വി ശശി, ശ്രീഹരി കോട്ടിരേത്ത്, ജോയിന്റ് ബിഡിഒ ഇസ്‌മായിൽ തുടങ്ങിയവർ പങ്കെടുത്തു. മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയിൽ പ്രസിഡന്റ് കെ വിജയകുമാർ ദേശീയപതാക ഉയര്‍ത്തി. മുതുകുളം വടക്ക് ബാപ്പുജി സ്‌മാരക ഗ്രാമീണ വായനശാലയിൽ പ്രസിഡന്റ് പി സി അനിൽകുമാറും ചൂളത്തെരുവ് നാഷണൽ ഗ്രന്ഥശാല ആൻഡ് റീഡിങ്‌ റൂമിൽ സെക്രട്ടറി ജി സജീവും ദേശീയപതാക ഉയര്‍ത്തി. മുതുകുളം തെക്ക് സാഹിത്യസേവിനി ഗ്രന്ഥശാലയിൽ പ്രസിഡന്റ് എസ് മുരളികുമാറും ചേപ്പാട് ദേശബന്ധു ഗ്രന്ഥശാലയിൽ പ്രസിഡന്റ് അഡ്വ. ജി ഷിമുരാജും മുട്ടം ഇ എം എസ് ഗ്രന്ഥശാലയിൽ പ്രസിഡന്റ് എം ഡി രാജുവും ദേശീയപതാക ഉയര്‍ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home