ad
Deshabhimani

ഉന്നതവിജയികളെ അനുമോദിച്ചു

anumodanam

വിദ്യാർഥികളെ അനുമോദിക്കാന്‍ മുതുകുളം പഞ്ചായത്ത് സംഘടിപ്പിച്ച 'തിളക്കം-2026' ആലപ്പുഴ എസ്ഡി കോളേജ് 
മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ സജിത്ത് ഏവൂരേത്ത് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 12:38 AM | 2 min read

കായംകുളം

സിപിഐ എം നേതൃത്വത്തിൽ ദേവികുളങ്ങരയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അനുമോദനയോഗം ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ ടി അമ്പിളി കല ഉദ്ഘാടനംചെയ്‌തു. സജിമോൻ അധ്യക്ഷനായി. ജില്ലയിലെ മികച്ച സർവയറായി തെരഞ്ഞെടുത്ത അനുചന്ദ്രനെയും ഇരു കൈകളുംകൊണ്ട് ഒരേസമയം ചിത്രരചന നടത്തി ലോക റെക്കോഡ്‌ നേടിയ ആര്യ അനിലിനെയും യോഗത്തിൽ അനുമോദിച്ചു. ലീന, സിജി വി ശശി, രേഖ, എസ് പവനനാഥൻ, ടി യേശുദാസ്, ശ്രീലത, സക്കീർ എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി​ സിപിഐ എമ്മും ഡിവൈഎഫ്ഐയും ചേർന്ന്‌ മുതുകുളം പഞ്ചായത്ത് ഒന്നാം വാർഡിലെ എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികളെ അനുമോദിച്ചു. സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം കെ എസ് ഷാനി അനുമോദനസമ്മേളനം ഉദ്ഘാടനംചെയ്‌തു. ബി വിജയൻ അധ്യക്ഷനായി. സിപിഐ എം മുതുകുളം ലോക്കൽ സെക്രട്ടറി കെ വാമദേവൻ, ഡിവൈഎഫ്ഐ കാർത്തികപ്പള്ളി ബ്ലോക്ക് ട്രഷറർ പി പ്രവീൺ, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ഗീത ശ്രീജി, മുതുകുളം പഞ്ചായത്തംഗം രജീന സന്തോഷ്, ഗായകൻ സന്തോഷ് സാന്ദ്രം, എസ്എഫ്ഐ ഏരിയ സെക്രട്ടറി എസ് ആഷിക്, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി എൽ കൃഷ്‌ണപ്രിയ, ലിജോ റിച്ചാർഡ്, ജെയ്സൺ തോമസ്, ആർദ്ര എന്നിവർ സംസാരിച്ചു. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് പരീക്ഷയിൽ മികച്ച വിജയം നേടിയ പ്രണവ പ്രസന്നനെയും ചടങ്ങിൽ ആദരിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ മുതുകുളം പഞ്ചായത്ത് സംഘടിപ്പിച്ച ‘തിളക്കം-2026' ആലപ്പുഴ എസ്ഡി കോളേജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സജിത്ത് ഏവൂരേത്ത് ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് ഷീജ സുനിൽ അധ്യക്ഷയായി.​ റെജി മാത്യു കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. ആശാപ്രവർത്തകരെയും പാലിയേറ്റീവ് നഴ്സുമാരെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ജി എസ് ബൈജു, സ്ഥിരംസമിതി അധ്യക്ഷരായ ഡി സുജാത, എസ് ഷീജ, പുഷ്‌പൻ കണ്ണമ്പള്ളി, അംഗങ്ങളായ സി കെ രാജൻ, ആർ സതീഷ്‌കുമാർ, രഹിന മംഗളൻ, രജീന സന്തോഷ്, ബി സുനിത, രശ്‌മി എസ് നായർ, കെ എസ് അജിത്ത്കുമാർ, കെ ശ്രീലത, സുജാത ഗോപാലകൃഷ്‌ണൻ , ടി ഗിരിജ, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home