ad
Deshabhimani

വീടുകളുടെ താക്കോൽദാനം

key handover

ചുനക്കര വൈദ്യൻ പറമ്പിൽ കുടുംബയോഗം നിർമിച്ച വീടുകളുടെ താക്കോൽ 
എംഎസ് അരുൺകുമാർ എംഎൽഎ, മുംബൈ അലൈഡ് കമ്പനി മാനേജിങ് ഡയറക്ടർമാരായ സണ്ണിക്കുട്ടി ജോർജ്, ബെന്നി ജോർജ് എന്നിവർ ചേർന്ന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Jan 05, 2026, 12:18 AM | 1 min read

ചാരുംമൂട്

ചുനക്കര വൈദ്യൻ പറമ്പിൽ കുടുംബയോഗത്തിന്റെ 135 -ാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു. കുടുംബയോഗം നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ വിതരണം എം എസ് അരുൺകുമാർ എംഎൽഎ നടത്തി. പ്രസിഡന്റ്‌ ഡോ.അജിത് വർഗീസ് ജോർജ് അധ്യക്ഷനായി. ഫാ.സാം കുട്ടംപേരൂർ ഡയറക്ടറി പ്രകാശിപ്പിച്ച്‌ ചികിത്സാ സഹായം വിതരണം ചെയ്‌തു. റവ.റെക്സ് തോമസ്, വർഗീസ് മാത്യു, കെ ഡാനിയേൽ, സണ്ണിക്കുട്ടി ജോർജ്, ബെന്നി ജോർജ്, റവ. വിജു വർഗീസ്, ഷേർളി സണ്ണി, വർഗീസ് മാത്യു തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഗീവർഗീസ് രാജൻ റിപ്പോർട്ടും ട്രഷറർ അഡ്വ. സി ഒ രാജൻ കണക്കും അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home