ad
Deshabhimani

ഞാറുനടാനും അതിഥി തൊഴിലാളികൾ

Guest Workers

ചെന്നിത്തല ഒമ്പതാം ബ്ലോക്ക് പാടശേഖരത്തിലെ വെട്ടത്തേരി ഭാഗത്ത് ഞാറുനടുന്ന ബിഹാറി തൊഴിലാളികൾ

വെബ് ഡെസ്ക്

Published on Dec 13, 2025, 12:00 AM | 1 min read

മാന്നാര്‍

അപ്പര്‍ക്കുട്ടനാടന്‍ പാടശേഖരത്തില്‍ പുഞ്ചകൃഷിയുടെ ഭാഗമായി ഞാറ് നടാന്‍ അതിഥി തൊഴിലാളികളും എത്തി. ചെന്നിത്തല ഒമ്പതാം ബ്ലോക്ക് പാടശേഖരത്തിലെ വെട്ടത്തേരി ഭാഗത്താണ് സ്ത്രീകൾ ഉൾപ്പെടെ ഒരു ഡസൻ ബിഹാറി തൊഴിലാളികൾ ചേർന്ന് ഞാറുനട്ടത്. മാന്നാർ, ചെന്നിത്തല, പള്ളിപ്പാട് മേഖലകളിൽ മാറിമാറി താമസിക്കുന്നവരാണ് ഈ തൊഴിലാളികളിൽ ഏറെയും. കൃഷി ഒരുക്കത്തിനും ഞാറുനടുന്നതിനും ഏജന്റുമാർ മുഖേനയാണ് തൊഴിലാളികൾ പാടശേഖരങ്ങളില്‍ ജോലിക്കെത്തുന്നത്. ദിവസക്കൂലി ഇനത്തില്‍ ഒരാൾക്ക് 1000 രൂപയും ഏക്കർ നിരക്കിലാണെങ്കിൽ 8000 രൂപയുമാണ് തൊഴിലാളികളുടെ കൂലി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home