ആശംസാ കാർഡുകൾ റെഡി

ആലപ്പുഴ സീറോ ജങ്ഷനിലെ കടയിൽ ക്രിസ്മസ് കാർഡുകൾ തെരഞ്ഞെടുക്കുന്ന കുട്ടികൾ
ആലപ്പുഴ
ഡിജിറ്റൽ ലോകം അരങ്ങുവാഴുന്പോഴും ക്രിസ്‌മസ്–പുതുവത്സര ആശംസകൾ കൈമാറാൻ കാർഡുകൾ റെഡി. മുൻകാലങ്ങളിലേതുപോലെ വിൽപ്പന ഇല്ലെങ്കിലും ഇപ്പോഴും കാർഡുകൾ അന്വേഷിച്ച് എത്തുന്നവരുണ്ടെന്ന് വ്യാപാരികൾ പറയുന്നു. 50 വയസിന് അടുത്തുള്ളവരാണ് ഇത്തരം കാർഡുകൾ തപാലിൽ അയക്കാനായി വാങ്ങുന്നത്. സ്‌കൂളുകളിലും കോളേജുകളിലും നടക്കുന്ന ക്രിസ്‌മസ്–പുതുവത്സര ആഘോഷങ്ങൾക്ക് കൈമാറാൻ കുട്ടികളും കാർഡുകൾ തേടി എത്താറുണ്ട്. ഇവർ എണ്ണത്തിൽ കുറവാണ്. 15 മുതൽ 60 രൂപ വരെയുള്ള കാർഡുകൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഏറെയെന്ന് വ്യാപാരികൾ പറയുന്നു. ഭംഗിയുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയ കാർഡുകളാണ് ഏറെയും വിറ്റുപോകുന്നത്. മനോഹരമായ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ കാർഡുകൾ തിരക്കി എത്തുന്നവരുമുണ്ട്. തുറക്കുന്പോൾ എൽഇഡി ലൈറ്റുകൾ പ്രകാശിക്കുന്നതും സംഗീതം പൊഴിക്കുന്നതുമായ കാർഡുകളും ഉണ്ട്. ഇതിന് വില അൽപ്പം കൂടും. ഇപ്പോൾ ആശംസാ കാർഡുകളിൽ പുതുമകൾ കുറഞ്ഞുവരികയാണ്. ഡിജിറ്റൽ കാർഡുകളുടെ തള്ളിക്കയറ്റം തന്നെ കാരണം.










0 comments