ബിരുദദാനവും റിക്രൂട്ട്മെന്റ് ഡ്രൈവും

ഗ്രാജുവേഷൻ സെറിമണിയും റിക്രൂട്ട്മെന്റ് ഡ്രൈവും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ റീജിയണൽ ട്രെയിനിങ് മാനേജർ ഹെൽവിസ് പി ക്ലീറ്റസ് ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും പുന്നപ്ര കാർമൽ പോളിടെക്‌നിക്കും സംയുക്തമായി നടത്തി വരുന്ന ഗ്രാജുവേഷൻ സെറിമണിയും റിക്രൂട്ട്മെന്റ് ഡ്രൈവും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ റീജണൽ ട്രെയിനിങ് മാനേജർ ഹെൽവിസ് പി ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. ഹ്യുണ്ടായ് പ്രൊഫഷണൽ ഡെവലപ് സെന്ററിലെ നാലാമത്തെ ബാച്ചായ ഓട്ടോമൊബൈൽ എൻജിനിയറിങ് വിദ്യാർഥികളുടെ ഗ്രാജുവേഷൻ സെറിമണിയാണ് സംഘടിപ്പിച്ചത്. റിക്രൂട്ട്മെന്റ് ഡ്രൈവിൽ പോപ്പുലർ ഹ്യുണ്ടായ്, കേഷ്വിൻ ഹ്യുണ്ടായ്, എസ് എസ് ഹ്യുണ്ടായ് എന്നീ കമ്പനികൾ പങ്കെടുത്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജേക്കബ് കുര്യൻ അധ്യക്ഷനായി. ടെറിട്ടറി പാർട്സ് ആൻഡ് സർവീസ് മാനേജർ അരുൺ രാജൻ, ടി എസ് എൽ ഫൗണ്ടേഷൻ അസിസ്റ്റന്റ് മാനേജർ പി ടി അഭിലാഷ്, ഓട്ടോമൊബൈൽ അധ്യാപകരായ ദീപു വി കുറുപ്പ്, യു അനീഷ്, ജോബിൻ ജോർജ്, പി ജി എബിൻ, എം എസ് രാജ്‌മോഹൻ, ടി എ അഖിൽ എന്നിവർ സംസാരിച്ചു.










0 comments