ad
Deshabhimani

ഗവ. ആയുർവേദ ആശുപത്രി ഇനി 
പുതിയ കെട്ടിടത്തിൽ

ayurveda

ചെങ്ങന്നൂർ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടവും കെഎസ്എഫ്ഡിസി യുടെ മർട്ടിപ്ലക്‌സ്‌ തിയേറ്റർ സമുച്ചയത്തിന്റെ നിർമാണവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 07, 2026, 12:21 AM | 1 min read

ചെങ്ങന്നൂർ

ചെങ്ങന്നൂർ ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ-്‌തു. രാഷ-്‌ട്രീയത്തിൽ വ്യത്യസ-്‌ത അഭിപ്രായങ്ങൾ ഉണ്ടാകുമെങ്കിലും വികസനകാര്യത്തിൽ യോജിച്ച്‌ പ്രവർക്കണമെന്ന്‌ മന്ത്രി പറഞ്ഞു. ആശുപത്രിയുടെ പേരിൽ യുഡിഎഫ് നഗരസഭാ നേതൃത്വം ഉയർത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ആയുർവേദ ആശുപത്രി സർക്കാർ ഉടമസ്ഥതയിലുള്ളതാണെങ്കിലും നിർമാമ്മാണത്തിനുശേഷം പരിപാലനം നടത്തേണ്ടത് നഗരസഭയാണ്. ആശുപത്രി നിർമാണത്തിന് നഗരസഭയുടെ ഭാഗത്തുനിന്ന്‌ ഒരു സഹായവും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂർ ഗവ. ഐടിഐക്ക്‌ സമീപം നിർമിക്കുന്ന മൾട്ടിപ്ലക-്‌സ്‌ തിയേറ്റർ സമുച്ചയത്തിന്റെ നിർമാണവും മന്ത്രി ഉദ്ഘാടനംചെയ-്‌തു. 48.5 കോടി വകയിരുത്തി അഞ്ച്‌ നിലയിൽ കെഎസ്എഫ്ഡിസിയുടെ തിയേറ്റർ സമുച്ചയമാണ് ചെങ്ങന്നൂരിൽ നിർമിക്കുന്നത്. മൂന്ന് തിയേറ്ററുകളും ഓഡിറ്റോറിയവും മിനി കോൺഫറൻസ് ഹാളും വ്യാപാരസ്ഥാപനങ്ങളും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ​ഗവ. ഐടിഐ ജങ്ഷനിൽ ചേർന്ന ഉദ്ഘാടനസമ്മേളനത്തിൽ കെഎസ്എഫ്ഡിസി ചെയർമാൻ കെ മധു അധ്യക്ഷനായി. പൊതുമരാമത്തുവകുപ്പ് കെട്ടിട വിഭാഗം അസി. എൻജിനിയർ ശരത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ് ബിന്ദു, കെഎസ്എഫ്ഡിസി എം ഡി പ്രിയദർശൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ജിജി ജോൺ, പി കെ അനിൽകുമാർ, ഷാജി ജോൺ പട്ടന്താനം, ടി സി ഉണ്ണികൃഷ-്‌ണൻ,വി ജി അജീഷ്, ഡോ. ജയമോഹൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home