അച്ചൻകോവിലാറ്റിൽ മാലിന്യം തള്ളി

ചെന്നിത്തല മുണ്ടോലിക്കടവ് പാലത്തിന് സമീപം അച്ചൻകോവിലാറ്റിൽ ഇറച്ചിക്കോഴി അവശിഷ്‌ടങ്ങൾ തള്ളിയ നിലയിൽ
മാന്നാർ
അച്ചൻകോവിലാറ്റിൽ മാലിന്യം തള്ളുന്നതായി പരാതി. ചെന്നിത്തല മുണ്ടോലിക്കടവ് പാലത്തിന് സമീപം പടിഞ്ഞാറെ കരയിലാണ് ഇറച്ചിക്കോഴി അവശിഷ്‌ടങ്ങൾ തള്ളുന്നത്. മാംസാവശിഷ്‌ടങ്ങൾ കരയ്‌ക്ക് അടിഞ്ഞുകൂടി ദുർഗന്ധം പരത്തുകയാണ്. പ്ലാസ്‌റ്റിക് ചാക്കുകളിൽ നിറച്ച മാലിന്യങ്ങളാണ് ഇവിടേക്ക് തള്ളുന്നത്. ആറ്റിലേക്ക് പതിവായി മാലിന്യം തള്ളുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ബുധനാഴ്‌ച പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകും.










0 comments