ഹൈടെക് അങ്കണവാടിക്ക് കല്ലിട്ടു

തകഴിയിൽ ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന ഹൈടെക് അങ്കണവാടിയുടെ നിർമാണം സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനംചെയ്യുന്നു
തകഴി
തകഴി രണ്ടാം വാർഡ് 88–ാം നമ്പർ അങ്കണവാടി ഹൈടെക് കെട്ടിടത്തിന്റെ നിർമാണം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സ്‌മാർട്ട് അങ്കണവാടി കെട്ടിടം നിർമിക്കുന്നത്. ഇപ്പോൾ അങ്കണവാടി കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഉടമ പള്ളിത്ര വി രമണൻ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി അങ്കണവാടി കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ആധാരംചെയ്‌ത് കൊടുത്തു. ഈ അവസരത്തിൽ പുതിയ അങ്കണവാടി കെട്ടിടം നിർമിക്കാൻ പ്രദേശവാസികളും അങ്കണവാടി ജീവനക്കാരും ഫണ്ടിനായി ബിനു ഐസക് രാജുവിനെ സമീപിക്കുകയും പുതിയ കെട്ടിടം പണിയാൻ ജില്ലാ പഞ്ചായത്തിൽനിന്ന് തുക അനുവദിക്കുകയുംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എസ് അജയകുമാർ അധ്യക്ഷനായി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജയശ്രീ വേണുഗോപാൽ, പഞ്ചായത്ത് അംഗങ്ങളായ റീന മതികുമാർ, മഞ്‌ജു വിജയകുമാർ, ഐസിഡിഎസ് സൂപ്പർവൈസർ സന്ധ്യ എസ് പുത്തൻവേലി, രമണൻ പള്ളിത്ര, അങ്കണവാടി വർക്കർ ആർ അമ്പിളി, ഹെൽപ്പർ എസ് തുളസി, മുൻ അധ്യാപിക കൃഷ്‌ണകുമാരി, ജയകേരള ക്ലബ് പ്രസിഡന്റ് ടി സുരേഷ്, തുടങ്ങിയവർ സംസാരിച്ചു.










0 comments