ഫുട്ബോൾ ടർഫ് നിർമാണം തുടങ്ങി

എസ് എൽ പുരം ജി ശ്രീനിവാസമല്ലൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ കളിസ്ഥലത്തിന്റെയും ഫുട്ബോൾ ടർഫിന്റെയും ഒന്നാംഘട്ട നിർമാണം യു പ്രതിഭ എംഎൽഎയും പി പി ചിത്തരഞ്‌ജൻ എംഎൽഎയും ഉദ്ഘാടനംചെയ്യുന്നു
എസ് എൽ പുരം
എസ് എൽ പുരം ജി ശ്രീനിവാസമല്ലൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന ആധുനിക കളിസ്ഥലത്തിന്റെയും ഫുട്ബോൾ ടർഫിന്റെയും ഒന്നാംഘട്ട നിർമാണം എംഎൽഎമാരായ യു പ്രതിഭയും പി പി ചിത്തരഞ്‌ജനും നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എസ് രാധാകൃഷ്‌ണൻ അധ്യക്ഷനായി. പഞ്ചായത്തംഗം ഇന്ദിര ഉദയൻ, ബി സലിം, പിടിഎ പ്രസിഡന്റ് ശാലിനി, പ്രിൻസിപ്പൽ പി ഷീജ, പ്രധാനാധ്യാപകൻ ടി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.










0 comments