പ്രളയബാധിതർക്ക് ഭക്ഷ്യക്കിറ്റ് നൽകി

പരുമലയിലെ പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
സിപിഐ എം പരുമല ലോക്കൽ കമ്മിറ്റി പ്രളയ ബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം ചെയ്തു. പരുമല ടാഗോർ ലൈബ്രറി ഹാളിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഷിബു വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ആർ സനൽകുമാർ, ഫ്രാൻസിസ് വി ആന്റണി, ഏരിയ സെക്രട്ടറി ബിനിൽ കുമാർ, ടി എ റെജികുമാർ, ടി കെ സുരേഷ് കുമാർ, രഘുനാഥൻ നായർ, സോജിത്ത് സോമൻ, ഒ സി രാജു, ഒ ആർ അനൂപ് കുമാർ, മണിയമ്മ കൊച്ചുകുട്ടൻ, യു ശ്രീജിത്ത്, ഹരീന്ദ്രൻനായർ, ബെന്നി മാത്യു തുടങ്ങിയവർ സംസാരിച്ചു.










0 comments