ad
Deshabhimani

തോടിന്റെ കാവലാളിന്‌ ഫസ്‌റ്റ്‌ ക്ലാപ്പ്‌

cinema

ചലച്ചിത്ര പ്രവര്‍ത്തകന്‍ ജയന്‍ കടക്കരപ്പള്ളി ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡോക്യുമെന്ററി ‘തോടിന്റെ കാവലാള്‍' ചിത്രീകരണം മന്ത്രി പി പ്രസാദ്‌ സ്വിച്ച്‌ ഓൺചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 14, 2026, 02:11 AM | 1 min read

ചേര്‍ത്തല

ചലച്ചിത്ര പ്രവര്‍ത്തകന്‍ ജയന്‍ കടക്കരപ്പള്ളി ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡോക്യുമെന്ററി ‘തോടിന്റെ കാവലാള്‍' ചിത്രീകരണം ചേര്‍ത്തലയിലും പരിസരങ്ങളിലുമായി തുടങ്ങി. ചേര്‍ത്തല ടിബി കനാലിന് സമീപം മന്ത്രി പി പ്രസാദ് സ്വിച്ച്‌ ഓൺ നടത്തി. ​തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുനീഷ് വാരനാട് ഫസ്‌റ്റ്‌ ക്ലാപ്പടിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും മാലിന്യനിര്‍മാര്‍ജനത്തിൽ ശ്രദ്ധേയനുമായ ആര്‍ സബീഷ് മണവേലിയുടെ സാമൂഹ്യജീവിതമാണ് ഇതിവൃത്തം. ​കായലുകളും കനാലുകളും മാലിന്യമുക്തമാക്കുക, കായലുകളുടെ കൈവഴികളായ തോടുകളും കുളങ്ങളുമൊക്കെ സംരക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിൽ ശ്രദ്ധാലുവാണ്‌ സബീഷ്. അദ്ദേഹത്തിന്റെ പരിസ്ഥിതിജീവിതം അടയാളപ്പെടുത്തുന്നതിനൊപ്പം ജൈവവൈവിധ്യങ്ങളും ആവാസവ്യവസ്ഥയും പരിസ്ഥിതി പഠനങ്ങളും ശാസ്‌ത്രീയ അടിസ്ഥാന തത്വങ്ങളും ഡോക്യുമെന്ററിയില്‍ ചിത്രീകരിക്കുന്നെന്ന്‌ സംവിധായകൻ ജയൻ കടക്കരപ്പള്ളി പറഞ്ഞു. ​ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറിലാണ് നിർമാണം. രചനയും സംവിധാനവും ജയന്‍ കടക്കരപ്പള്ളിയുടേതാണ്‌. കാമറ-–നിത്യാനന്ദ ജഗന്‍, എഡിറ്റര്‍- അഭിജിത്ത് നമ്പ്യാങ്കാവ്, ശബ്‌ദ രൂപകൽപ്പന–-ആല്‍ഫ്രഡ് ജോജു, പിആര്‍ഒ–പി ആര്‍ സുമേരന്‍.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home