ad
Deshabhimani

 ചെങ്ങന്നൂരാതി പുരസ്‌കാരം വേടന്‌ നൽകി

ചെങ്ങന്നൂരിൽ ആഘോഷരാവ്

vedan

ചെങ്ങന്നൂർ പെരുമയുടെ ഭാഗമായ സാംസ-്‌കാരിക സമ്മേളനത്തിൽ ചെങ്ങന്നൂരാതി പുരസ-്‌കാരം മന്ത്രി വി ശിവൻകുട്ടി റാപ്പര്‍ വേടന് സമ്മാനിക്കുന്നു. 
മന്ത്രി സജി ചെറിയാൻ സമീപം

വെബ് ഡെസ്ക്

Published on Feb 27, 2026, 12:25 AM | 1 min read

​ചെങ്ങന്നൂർ

ചെങ്ങന്നൂർ പെരുമയുടെ പ്രധാനവേദിയിൽ ആയിരങ്ങളുടെ മനസ്‌ വിയർപ്പ്‌ തുന്നിയിട്ട കുപ്പായത്തിന്റെ താളത്തിനൊപ്പം ചേർന്നു. ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ നടന്ന സാംസ-്‌കാരിക സമ്മേളനവേദിയിൽ ചെങ്ങന്നൂരാതി പുരസ-്‌കാരം ഏറ്റുവാങ്ങാൻ റാപ്പ്‌ ഗായകൻ വേടനെത്തി. 50,001 രൂപയും ഫലകവും പ്രശസ-്തിപത്രവും അടങ്ങുന്ന പുരസ-്‌കാരം മന്ത്രി ശിവൻകുട്ടി സമ്മാനിച്ചു. പുരസ-്‌കാരത്തിന്‌ നന്ദിപറഞ്ഞ വേടൻ തനിക്ക് സംസ്ഥാന അവാർഡ് നേടിത്തന്ന ഗാനം പാടിയത് കരഘോഷത്തോടെ സദസ് സ്വീകരിച്ചു. ചെങ്ങന്നൂരിൽ വീണ്ടുമെത്തി സംഗീതപരിപാടി അവതരിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാന്റെ ആവശ്യപെട്ടപ്പോൾ അത്‌ ഉറപ്പ് നൽകിയിട്ടാണ് വേടൻ മടങ്ങിയത്. യോഗത്തിൽ മുൻ എംഎൽഎ മാമ്മൻ ഐപ്പ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ, കെഎസ്‌സിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ്‌ സജിത മനു, പ്രോഗ്രാം കമ്മിറ്റി കൺവീനർ സുരേഷ് മത്തായി, ജി വിവേക്, പി എസ് ബിനുമോൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home