ad
Deshabhimani

കണ്ണാടിയിൽ കാണാം 
ഫസ്‌നയുടെ പുതുവത്സരാശംസ

new year

പുതുവത്സര ആശംസാ 
കാർഡുകളുമായി ഫസ്ന ഫൈസൽ

വെബ് ഡെസ്ക്

Published on Dec 31, 2025, 12:22 AM | 1 min read

മാവേലിക്കര

പുതുവത്സരാശംസ വേറിട്ടതാക്കാൻ കറ്റാനം സെന്റ്‌ തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാർഥിനി ഫസ്‌ന തീരുമാനിച്ചു. സ്‌കൂളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രതിബിംബ ലിപിയിൽ ആശംസകാർഡുകൾ അയച്ചു. വായിക്കണമെങ്കിൽ കണ്ണാടിക്കു മുന്നിൽ പിടിച്ചു നോക്കണം. ആഗസ്‌ത്‌ 12നാണ്‌ ഫസ്‌ന വേറിട്ട ആശംസാശ്രമം തുടങ്ങിയത്‌. പള്ളിക്കൽ പോസ്റ്റ് ഓഫീസ് വഴി 1036 കാർഡുകൾ അയച്ചു. കുഞ്ഞു മനസിലെ വലിയ ആശയം പ്രാവർത്തികമാക്കാൻ പോസ്‌റ്റൽ ജീവനക്കാരും ഒപ്പം ചേർന്നു. ശനിയാഴ്‌ചയോടെ മുഴുവൻ കാർഡുകളും വിലാസക്കാർക്ക്‌ എത്തിച്ചു നൽകി. ഭരണിക്കാവ് ഇലഞ്ഞിത്തറ വീട്ടിൽ ഫൈസൽ സലാമിന്റെയും സോണിയ യാക്കൂബിന്റെയും മകളാണ് ഫസ്ന. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസിലെ കുട്ടികൾക്ക്‌ മാത്രമായി സമാനരീതിയിൽ ക്രിസ്‌മസ്‌ കാർഡ്‌ അയച്ചിരുന്നു. തിരിച്ചെഴുത്ത്‌ മാത്രമല്ല പാട്ടും വരയും പ്രസംഗവുമെല്ലാം ഫസ്‌നക്ക്‌ വഴങ്ങും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home