ad
Deshabhimani

കർഷകസംഘം സംസ്ഥാന സമ്മേളനം

മാവേലിക്കരയിൽ ഹുണ്ടികകൾ 
സ്ഥാപിച്ചുതുടങ്ങി

കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാവേലിക്കര ഏരിയയിൽ ഹുണ്ടികകൾ സ്ഥാപിക്കൽ 
ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു

കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാവേലിക്കര ഏരിയയിൽ ഹുണ്ടികകൾ സ്ഥാപിക്കൽ 
ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 12:20 AM | 1 min read

മാവേലിക്കര
സെപ്‌തംബർ 18, 19, 20 തീയതികളിൽ ആലപ്പുഴയിൽ ചേരുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്‌ കർഷകഭവനങ്ങളിൽ ഹുണ്ടികകൾ സ്ഥാപിക്കുന്നു. മാവേലിക്കര ഏരിയയിൽ ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ ഉദ്ഘാടനംചെയ്‌തു. വഴുവാടി വലിയവീട്ടിൽ ജോയ് മാത്യു ആദ്യ ഹുണ്ടിക ഏറ്റുവാങ്ങി. വി മാത്തുണ്ണി അധ്യക്ഷനായി. മുരളി തഴക്കര, കെ സജികുമാർ, ഡി സുജാത, നിറം അജി, സി ഡി വേണുഗോപാൽ, ഡി പങ്കജാക്ഷൻ, ഹാഷിം അരീപ്പുറത്ത്, ആർ ഹരികുമാർ, രോഹിണി വിജയൻ, എ കെ കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home