കുടുംബസംഗമവും ഇഫ്താർ വിരുന്നും

കേരള പ്രവാസിസംഘം ചാരുംമൂട് ഏരിയ കമ്മിറ്റിയും താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച പ്രവാസി കുടുംബസംഗമവും ഇഫ്താർ വിരുന്നും എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
കേരള പ്രവാസിസംഘം ചാരുംമൂട് ഏരിയ കമ്മിറ്റിയുടെയും താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രവാസി കുടുംബസംഗമവും ഇഫ്താർ വിരുന്നും നടന്നു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ-്‌തു. പ്രവാസിസംഘം ചാരുംമൂട് ഏരിയ പ്രസിഡന്റ് ഷംനാദ് അധ്യക്ഷനായി. പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ-്‌ണപിള്ള, ഏരിയ സെക്രട്ടറി കുഞ്ഞുമോൻ നെടിയവിള, ജില്ലാ സെക്രട്ടറി എൻ മോഹൻകുമാർ, സംസ്ഥാന കമ്മിറ്റിയംഗം പി ടി മഹേന്ദ്രൻ, സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, പ്രവാസിസംഘം സംസ്ഥാന കമ്മിറ്റിയംഗം ഷാജി അറഫ, ജില്ലാ പ്രസിഡന്റ് ഹാഷിം അരീപ്പുറത്ത്, ജില്ലാ എക-്‌സിക്യൂട്ടീവംഗം മിനി ഷാജഹാൻ, ഏരിയ വൈസ്‌പ്രസിഡന്റ് ഹാരിസ് മോഡേൺ, എസ് അഷ-്‌കർ എന്നിവർ സംസാരിച്ചു.










0 comments