ad
Deshabhimani

അമിത ചൂട്‌: ആനാരിയിൽ വീടിന്‌ തീപിടിച്ചു

ആനാരിയിൽ വീടിന് മുകളിലുണ്ടായ തീപിടിത്തം അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് അണയ്‌ക്കാൻ ശ്രമിക്കുന്നു

ആനാരിയിൽ വീടിന് മുകളിലുണ്ടായ തീപിടിത്തം അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് അണയ്‌ക്കാൻ ശ്രമിക്കുന്നു

വെബ് ഡെസ്ക്

Published on Apr 21, 2026, 01:12 AM | 1 min read

ഹരിപ്പാട്
ആനാരി പള്ളിമുക്കിന് സമീപം വീടിന് മുകളിൽ സൂക്ഷിച്ച സാധനങ്ങൾക്ക് തീപിടിച്ചു. ആനാരി പുത്തൻപുരയിൽ ബിലാലിന്റെ വീടിന്റെ റൂഫ്ടോപ്പിലാണ് തിങ്കൾ ഉച്ചയോടെ തീപിടിത്തമുണ്ടായത്. വീടിനുമുകളിലിട്ട ഉണങ്ങിയ മടലുകൾ, പഴയ പുസ്‌തകങ്ങൾ, പേപ്പറുകൾ, ഉമി എന്നിവയ്‌ക്കാണ് ആദ്യം തീപിടിച്ചത്. സമീപം അറ്റകുറ്റപ്പണിക്കായി സൂക്ഷിച്ച പഴയ ലാപ്ടോപ്പുകളും കംപ്യൂട്ടർ മദർബോർഡുകളുമുണ്ടായിരുന്നു. പകൽ ഒന്നോടെയാണ് തീപിടിച്ചത്‌. നാട്ടുകാർ വെള്ളമൊഴിച്ച് തീ പടരുന്നത് തടഞ്ഞു. ഹരിപ്പാടുനിന്ന്‌ അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചു. ​അമിതചൂടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് പ്ലാസ്‌റ്റിക് വാട്ടർ ടാങ്കുകൾക്കും റൂഫിലെ മഴവെള്ളപ്പാത്തിക്കും കേടുപാടുകൾ സംഭവിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home