ad
Deshabhimani

പന്തലിന്‌ 
കാൽനാട്ടി

്ാ

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ മുറഓത്തിന്‌ പന്തൽ കാൽനാട്ട് വെള്ളാപ്പള്ളി നടേശൻ നടത്തുന്നു

വെബ് ഡെസ്ക്

Published on Sep 02, 2026, 12:28 AM | 1 min read

കണിച്ചുകുളങ്ങര

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ 17 മുതൽ ഒക്‌ടോബർ 11 വരെ നടത്തുന്ന മുറഓത്തിന് പന്തലിന് കാൽനാട്ടി. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. ദേവസ്വം സെക്രട്ടറി പി കെ ധനേശൻ പൊഴിക്കൽ, ജോയിന്റ് സെക്രട്ടറി അനിൽ ബാബു, സ്വാമിനാഥൻ ചള്ളിയിൽ, സ്‌കൂൾ മാനേജർ പ്രസന്നകുമാർ, മുരുകൻ പെരക്കൻ, കെ വി കമലാസനൻ എന്നിവര്‍ സംസാരിച്ചു. 16ന് രാത്രി ഏഴിന് വെള്ളാപ്പള്ളി നടേശൻ ഭദ്രദീപ പ്രകാശനം നടത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും. 12 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ആചാര ചടങ്ങുകൾക്ക് കുറവൻ, ഗണകൻ, പുള്ളോൻ, പുലപ്പുള്ളോൻ തുടങ്ങി നാല് സമുദായങ്ങളിൽനിന്നുള്ള പ്രതിനിധികള്‍ നേതൃത്വം നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home