ഹരിത കർമസേനാംഗങ്ങൾക്ക് ഉപകരണങ്ങൾ വിതരണംചെയ്‌തു

കാർത്തികപ്പള്ളി
ചേപ്പാട് പഞ്ചായത്ത് ഹരിത കർമസേനാംഗങ്ങൾക്ക് മഴക്കോട്ട്, തൊപ്പി, ബാഗ്, ഷൂസ്, ഗ്ലൗസ്, വാട്ടർ ബോട്ടിൽ എന്നിവ വിതരണംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ ഉദ്‌ഘാടനംചെയ്‌തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വിശ്വപ്രസാദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ് വിജയകുമാരി, പഞ്ചായത്തംഗം വി സനൽകുമാർ, വിഇഒ പ്രദീപ്, ഹരിത കർമസേന കൺസോർഷ്യം പ്രസിഡന്റ് സുധ, സെക്രട്ടറി സരസ്വതി എന്നിവർ സംസാരിച്ചു.










0 comments