സംരംഭകത്വ വായ്പ വിതരണം

പട്ടികജാതി -പട്ടികവർഗ വികസന കോർപറേഷനും മുതുകുളം കുടുംബശ്രീ സിഡിഎസും ചേർന്നുളള സ്വയം പര്യാപ്തതയിലേക്ക് ഒരുകൈത്തങ്ങ് സംരംഭകത്വ വായ്പ 'കൂടെ' വിതരണം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
പട്ടികജാതി -പട്ടികവർഗ വികസന കോർപറേഷനും മുതുകുളം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസും ചേർന്നുളള സ്വയം പര്യാപ്തതയിലേക്ക് ഒരുകൈത്താങ് സംരഭകത്വ വായ്പ ‘കൂടെ' വിതരണം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുനിൽ അധ്യക്ഷയായി. പട്ടികജാതി വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി പി സുബ്രഹ്‌മണ്യൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി എസ് താഹ, ജില്ലാ പഞ്ചായത്തംഗം ബബിതാ ജയൻ, ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ സൂര്യമംഗലം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി എസ് ബൈജു, അംഗങ്ങളായ ഡി സുജാത, എസ് ഷീജ, പുഷ്പൻ കണ്ണമ്പളളി, സി കെ രാജൻ, ആർ സതീഷ്കുമാർ, രഹിന മംഗളൻ, രജീന സന്തോഷ്, ബി സുനിത, കെ ശ്രീലത, കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ രഞ്ജിത്ത്, സിഡിഎസ് ചെയർപേഴ്‌സൺ ലക്ഷ്മി രാജേഷ്, വൈസ് ചെയർപേഴ്സൺ കെ ആർ ബിന്ദു, മെമ്പർ സെക്രട്ടറി ബി സുധൻ എന്നിവർ സംസാരിച്ചു.









0 comments