ad
Deshabhimani

പതാക – കൊടിമര ജാഥകൾക്ക്‌ ആവേശോജ്വല വരവേൽപ്പ്‌

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ പതാക – കൊടിമര ജാഥകൾക്ക്‌ ജില്ലയിൽ ആവേശോജ്വല വരവേൽപ്പ്‌.

പൊതുസമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള കൊടിമരം ജാഥാ ക്യാപ്റ്റൻ എം പ്രകാശനിൽനിന്ന് സ്വാഗതസംഘം 
ജനറൽ കൺവീനർ സി ശ്രീകുമാർ ഉണ്ണിത്താൻ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Sep 18, 2026, 01:51 AM | 2 min read

ആലപ്പുഴ

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ പതാക – കൊടിമര ജാഥകൾക്ക്‌ ജില്ലയിൽ ആവേശോജ്വല വരവേൽപ്പ്‌. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം പ്രകാശൻ ക്യാപ്‌റ്റനും വൈസ്‌പ്രസിഡന്റ്‌ സി എച്ച്‌ കുഞ്ഞന്പു മാനേജരുമായ കൊടിമരജാഥയെ പകൽ മൂന്നിന്‌ ജില്ലാ അതിർത്തിയായ അരൂരിലെ ചന്തിരൂർ വെളുത്തുള്ളിയിൽ എതിരേറ്റു. ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ, സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ പി ഷിബു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മനു സി പുളിക്കൽ,എ എം ആരിഫ്, ജില്ലാ കമ്മിറ്റി അംഗം പി കെ സാബു, ചേർത്തല ഏരിയ സെക്രട്ടറി ബി വിനോദ് എന്നിവർ പങ്കെടുത്തു. ഇരുചക്രവാഹനറാലിയുടെ അകന്പടിയോടെ വയലാർ രക്‌തസാക്ഷിമണ്ഡപത്തിലേക്ക്‌ ആനയിച്ചു. ക്യാപ്‌റ്റനും അംഗങ്ങളും പുഷ്‌പാർച്ചനയോടെ അഭിവാദ്യമർപ്പിച്ചു. തുടർന്ന്‌ ചേർത്തല, കഞ്ഞിക്കുഴി, പാതിരപ്പള്ളി, കൊമ്മാടി വഴി ആലപ്പുഴയിലെത്തി. എസ് കെ പ്രീജ ക്യാപ്റ്റനായ പതാകജാഥയ്‌ക്ക്‌ ജില്ലാ അതിർത്തിയായ കിടങ്ങറയിലാണ്‌ സ്വീകരണം നൽകിയത്‌. സംസ്ഥാന വൈസ്-പ്രസിഡന്റ്‌ വത്സല മോഹൻ, ഷെയ്‌ഖ്‌ പി ഹാരിസ്, എസ് സുധിമോൻ, കെ കെ അശോകൻ, കെ കെ ഷാജു, ജി ഉണ്ണികൃഷ്‌ണൻ, എ ഡി കുഞ്ഞച്ചൻ, സി പി ബ്രീവൻ, കെ എസ് അനിൽകുമാർ, പി വി രാമഭദ്രൻ, പ്രസാദ് ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ബൈക്ക്‌ റാലിയുടെ അകന്പടിയോടെ ആലപ്പുഴയിലേക്ക്‌ ആനയിച്ചു. പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുളള പതാക ആറാട്ടുപുഴ കള്ളിക്കാട് രക്തസാക്ഷിമണ്ഡപത്തിൽനിന്ന്‌ പ്രയാണം ആരംഭിച്ചു. അഖിലേന്ത്യാ കിസാൻസഭ ദേശീയ വർക്കിങ്‌ കമ്മിറ്റിയംഗം ജി വേണുഗോപാൽ ജാഥാ ക്യാപ്റ്റൻ കെ എച്ച് ബാബുജാന് പതാക കൈമാറി ഉദ്ഘാടനംചെയ്‌തു. കാർത്തികപ്പള്ളി ഏരിയ പ്രസിഡന്റ് കെ ശ്രീകുമാർ അധ്യക്ഷനായി. ജാഥാ മാനേജർ കെ വിജയകുമാർ, ടി കെ ദേവകുമാർ, സിപിഐ എം കായംകുളം ഏരിയ സെക്രട്ടറി ബി അബിൻഷാ, ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, എം വി ശ്യാം, ബി കൃഷ്‌ണകുമാർ എന്നിവർ സംസാരിച്ചു. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, പുന്നപ്ര വഴി പതാകജാഥ സമ്മേളനനഗറിലെത്തി. ദീപശിഖാ പ്രയാണം വെള്ളി രാവിലെ ഏഴിന്‌ ആലപ്പുഴ വലിയ ചുടുകാടുനിന്ന്‌ ആരംഭിക്കും. ഷേഖ്‌ പി ഹാരിസ്‌ ഉദ്‌ഘാടനംചെയ്യും. ജി ഹരിശങ്കറാണ്‌ ജാഥാ ക്യാപ്‌റ്റൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home