തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി

പത്തിയൂർ പഞ്ചായത്ത് 20-‑ാം വാർഡിൽ നടന്ന തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിച്ചു. ഏരിയയിലെ എഴുപതോളം വാർഡുകളിൽ നടന്ന അസംബ്ലിയിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു. ദേവികുളങ്ങര അഞ്ചാം വാർഡിൽ ജില്ലാ പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്‌തു. പത്തിയൂർ രാമപുരത്ത് സിപിഐ എം കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാനും ദേവികുളങ്ങര ആറാം വാർഡിൽ യു പ്രതിഭ എംഎൽഎയും ഉദ്ഘാടനംചെയ്‌തു. കൃഷ്‌ണപുരത്ത് ഏരിയ സെക്രട്ടറി എം വി ശ്യാം, പത്തിയൂർ 20–-ാം വാർഡിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ബി പവിത്രനും കണ്ടല്ലൂർ പുല്ലുകുളങ്ങരയിൽ സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷായും ഉദ്ഘാടനംചെയ്‌തു.










0 comments