ചൂനാട് പ്രദേശത്തെ പേപ്പട്ടി ആക്രമണം
തെരുവുനായ്‌ക്കൾക്ക് അടിയന്തര വാക്‌സിനേഷൻ നൽകി

പേവിഷബാധയേറ്റ തെരുവുനായ്‌ക്കൾക്ക് വാക്‌സിനേഷൻ നൽകുന്നു
ചാരുംമൂട്
വള്ളിക്കുന്നം പഞ്ചായത്ത് ചൂനാട് വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ തെരുവുനായകൾക്ക് വാക്‌സിനേഷൻ നൽകി. ഒന്പത് നായകൾക്ക് കടിയേറ്റതായാണ് വിവരം. പ്രദേശത്ത് പേവിഷബാധ പടരാതിരിക്കാൻ പഞ്ചായത്ത് ഭരണസമിതി മുൻകരുതൽ നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ച് വാർഡ് 1, 2, 3, 20 വാർഡുകളിലെ മുഴുവൻ തെരുവുനായകൾക്കും അടിയന്തര വാക്‌സിനേഷൻ നൽകിത്തുടങ്ങി. നടപടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടർ ഫൈസൽ സലാം, വികസന സ്ഥിരംസമിതി അധ്യക്ഷൻ കെ മൻസൂർ, എൻ മോഹൻകുമാർ, ത്രിദീപ്കുമാർ, അനുശ്രീ, സോണിയ, പ്രതീഷ് ഊട്ടുപുരയിൽ, ഷിബു ആമ്പാടി, ഹാഷിം ചൂനാട് എന്നിവർ നേതൃത്വം നൽകി.










0 comments