"ദ്യുതി-' അനുമോദന സമ്മേളനം

‘ദ്യുതി- 2026’ അനുമോദന സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും വിവിധ മേഖലകളിൽ പ്രതിഭകളായവർക്കുമായി ബ്ലോക്ക് പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ സംഘടിപ്പിച്ച "ദ്യുതി-2026' അനുമോദന സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി രമേശ്കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ അനുമോദന പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു, എസ്‌എൻഡിപി യോഗം മാവേലിക്കര യൂണിയൻ കൺവീനർ ഡോ. ആനന്ദരാജ്, കറ്റാനം വലിയപള്ളി വികാരി സോനു ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പമ്മ ബോസ്‌മാത്യു, ഭരണിക്കാവ് സഹകരണ ബാങ്ക് പ്രസിഡന്റ് കോശി അലക്സ്, എ എം ഹാഷിർ, മനോജ്‌കുമാർ, ഡി രോഹിണി, രാമകൃഷ്ണൻ, ഡോ. പ്രിയാമോൾ എന്നിവർ സംസാരിച്ചു.










0 comments