Deshabhimani

താലൂക്കാശുപത്രിയിലെ ആക്രമണം

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സമരം

വെബ് ഡെസ്ക്

Published on Sep 11, 2026, 12:55 AM | 1 min read

കായംകുളം ​

ഗവ. താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും ജീവനക്കാർക്കും സുരക്ഷിതത്വം ഉറപ്പാക്കുക, ആശുപത്രിയിൽ അതിക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് കമ്മിറ്റി ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ അതിക്രമത്തിൽ ഡ്യൂട്ടി ഡോക്ടർ കുഴഞ്ഞ് വീഴുന്ന അവസ്ഥയുണ്ടായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം സി എ അഖിൽ കുമാർ, ഏരിയാ സെക്രട്ടറി മുഹമ്മദ് ജുറൈജ്, അതുൽജിത്ത്,ലെനിൻ സന്യാൽ,ആശ അരുൺ, നൗഫൽ ഷാജി തുടങ്ങിയവർ സംസാരിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home