ഫ്ലാറ്റ് തട്ടിപ്പ്
ഷാനിമോളുടെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്

ഡിവൈഎഫ്ഐ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഷാനിമോൾ ഉസ-്‌മാന്റെ വീട്ടിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ ജില്ലാ പ്രസിഡന്റ് എസ് സുരേഷ-്‌കുമാറിനെ പൊലീസ് അറസ-്‌റ്റ്‌ചെയ-്‌ത് നീക്കുന്നു
ആലപ്പുഴ
കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ-്‌മാൻ കർണാടകത്തിൽ ഫ്ലാറ്റ് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. ഷാനിമോളുടെ വസതിയിലേക്ക് ബ്ലോക്ക് കമ്മിറ്റി മാർച്ച് നടത്തി. വെള്ളക്കിണറിൽനിന്ന് ആരംഭിച്ച മാർച്ച് ഷാനിമോളുടെ വീടിന് 100 മീറ്റർ മുന്പ് പൊലീസ് ബൊരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ ഉദ്‌ഘാടനംചെയ-്‌തു. ബ്ലോക്ക് പ്രസിഡന്റ് അനീഷ് കുര്യൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ജി ശ്രീജിത്ത്, ട്രഷറർ രമ്യ സുർജിത്ത്, ജയകൃഷ-്‌ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ-്‌ത് നീക്കി. 100 കോടി വിലമതിക്കുന്ന ഹോട്ടൽ ക്രൗൺ പ്ലാസ ഇന്റർനാഷണൽ ഫ്ലാറ്റ് സമുച്ചയം ഷാനിമോൾ മകളുടെയും മരുമകന്റെയും പേരിൽ അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ഉടമസ്ഥരായ പ്രവാസികൾ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പരാതി നൽകിയിരുന്നു. 215 സർവീസ് അപ്പാർട്ടുമെന്റുകളിൽ 20 എണ്ണം നടത്തിപ്പിനായി 2023ൽ കരാർ എഴുതിനൽകി. 2024ൽ കാലാവധി കഴിഞ്ഞിട്ടും വിട്ടുനൽകിയില്ല. 1,25,000 രൂപ പ്രതിമാസം നൽകാമെന്ന് സമ്മതിച്ചാണ് ഫ്ലാറ്റ് സമുച്ചയത്തിലെ റെസ്‌റ്റോറന്റ് വാടകയ്‌ക്ക് നൽകിയത്. വാടകയിനത്തിലും ഉടമകൾക്ക് പണം നൽകിയില്ല. സ്ഥലം കൈയേറി ‘സീക്ക് ഹോട്ടൽസ്’ എന്ന ബോർഡ് സ്ഥാപിച്ച് ഉടമസ്ഥാവകാശം സ്ഥാപിച്ചെന്നും പരിതിയിലുണ്ട്.









0 comments