ഡിവൈഎഫ്ഐ അനുമോദിച്ചു

ഡിവൈഎഫ്ഐ കരീലക്കുളങ്ങരയിൽ സംഘടിപ്പിച്ച ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും പഠനോപകരണവിതരണവും ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കരീലക്കുളങ്ങരയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഡിവൈഎഫ്ഐ അനുമോദിച്ചു. പഠനോപകരണം വിതരണംചെയ്‌തു. ആയിക്കാട് വെട്ടത്ത്ച്ചിറയിൽ ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്‌തു. കാശിനാഥ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത് വിദ്യാർഥികളെ അനുമോദിച്ചു. മുഹമ്മദ് ജുറൈജ്, എസ് സുഭാഷ്, രാമപുരം ചന്ദ്രബാബു, മുഹമ്മദ് ഖാൻ, കെ സോമൻ, ബി എസ് പ്രമോദ്, ലെനിൻ സന്യാൽ, ലെനിൽ രാജ് എന്നിവർ സംസാരിച്ചു.









0 comments