തോട്ടില്‍ മാലിന്യം തള്ളുന്നു

തോട്ടുമുഖപ്പ് തോട്ടിലും കടവിലും മാലിന്യം തള്ളിയ നിലയില്‍
മാന്നാർ
തോട്ടുമുഖപ്പ് തോട്ടിലും കടവിലും മാലിന്യം തള്ളുന്നതിൽ ദുരിതത്തിലായി പ്രദേശവാസികള്‍. കുളിക്കാനും വസ-്‌ത്രം നനയ-്‌ക്കാനും ഉപയോഗിക്കുന്ന പ്രധാന കുളിക്കടവ് തോട്ടിലേക്കാണ് മാലിന്യങ്ങൾ തള്ളുന്നത്. പ്ലാസ്‌റ്റിക് കവറുകളിൽ പൊതിഞ്ഞ മാലിന്യം കുന്നുകൂടിയ നിലയിലാണ്. മഴ പെയ-്‌താൽ മാലിന്യം ഒഴുകി ആറ്റിലേക്കുവരുന്നത് കുളിക്കാനും തുണിനനയ-്‌ക്കാനും വരുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതുകാരണം പ്രദേശത്ത് വലിയ ദുർഗന്ധവുമാണ്. പലതവണ പഞ്ചായത്തംഗം ഉൾപ്പെടെ വിലക്കിയിട്ടുണ്ടെങ്കിലും മാലിന്യം തള്ളുന്നതിൽ മാറ്റമില്ല. കുളിക്കടവിന്റെ പരിസരത്ത് മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ പഞ്ചായത്ത് അധികാരികൾ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.










0 comments