ad
Deshabhimani

മദ്യലഹരിയിൽ യുവാവ്‌ ക്ഷേത്രത്തിലെ 
വിഗ്രഹം എടുത്തെറിഞ്ഞു

drunk

ചിങ്ങോലി ആയിക്കാട് പറവടക്കതിൽ കുടുംബക്ഷേത്രത്തിലെ വിളക്കുകൾ മറിച്ചിട്ട നിലയിൽ

വെബ് ഡെസ്ക്

Published on Dec 01, 2025, 12:09 AM | 1 min read

കാർത്തികപ്പള്ളി

​മദ്യലഹരിയിൽ ക്ഷേത്രത്തിൽ കടന്ന്‌ യുവാവ്‌ വിഗ്രഹം വലിച്ചെറിഞ്ഞു. ചിങ്ങോലി ആയിക്കാട് പറവടക്കതിൽ കുടുംബക്ഷേത്രത്തിലാണ് അംഗമായ ദിനേശിന്റെ അതിക്രമം. കഴിഞ്ഞദിവസം വൈകിട്ട്‌ 6.30ന് ക്ഷേത്രത്തിൽ പന്ത്രണ്ട് വിളക്ക് ചടങ്ങ് പുരോഗമിക്കവെ ഇയാൾ വടിയുമായി ക്ഷേത്രമതിൽ ചാടിക്കടന്ന് മൈക്ക് സെറ്റ് ഓഫാക്കുകയും ക്ഷേത്രത്തിലെ ഫ്യൂസ് ഊരിമാറ്റുകയുംചെയ്‌തു. ബന്ധുക്കളെ ആക്രമിച്ച ശേഷം സർപ്പക്കാവിലെ മണിനാഗ വിഗ്രഹമെടുത്ത് സമീപമുള്ള പറമ്പിലേക്ക് വലിച്ചെറിഞ്ഞു. സമീപം താമസിക്കുന്ന വീട്ടിൽചെന്ന് പ്രായമായ ദമ്പതികളെ ദേഹോപദ്രവം ഏൽപ്പിച്ചു. പ്രതിയുടെ ബന്ധുവായ സ്‌ത്രീയുടെ മൊഴിപ്രകാരം കരീലക്കുളങ്ങര പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home