ad
Deshabhimani

ജില്ലാ ക്ഷീരസംഗമം ഇന്ന്‌ സമാപിക്കും

dairy

ജില്ലാ ക്ഷീരസംഗമ ഭാഗമായി സഹകരണ ഓഡിറ്റ് ക്ലിനിക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ആദരവും പട്ടണക്കാട് 
ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്‍ വി കെ സാബു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 18, 2025, 12:16 AM | 1 min read

ചേര്‍ത്തല

വയലാര്‍ കാവില്‍ സെന്റ്‌ മൈക്കിള്‍സ് പാരിഷ് ഹാളില്‍ നടക്കുന്ന ജില്ലാ ക്ഷീരസംഗമം ശനിയാഴ്‌ച സമാപിക്കും. രാവിലെ ഒമ്പതിന്‌ തത്സമയ ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനം നടക്കും. 10-ന്‌ ക്ഷീരവികസന സെമിനാറില്‍ ആര്യാട് സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ ജി പ്രവീണ വിഷയം അവതരിപ്പിക്കും. ഷീബ ഖമര്‍ മോഡറേറ്ററാകും. ​11-ന് പൊതുസമ്മേളനവും ക്ഷീരഗ്രാമം പദ്ധതിയും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകരെ മന്ത്രി സജി ചെറിയാന്‍ ആദരിക്കും. വിവിധ വിഭാഗങ്ങളിലെ മികച്ച കർഷകർ, ക്ഷീരവകുപ്പ്‌ യൂണിറ്റ്‌ എന്നിവരെ ആദരിക്കുകയും ആനുകൂല്യവിതരണം നടത്തുകയുംചെയ്യും. ​വെള്ളിയാഴ്‌ച സഹകരണ ഓഡിറ്റ് ക്ലിനിക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ആദരവും പട്ടണക്കാട് ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്‍ വി കെ സാബു ഉദ്ഘാടനംചെയ്‌തു. ക്ഷീരവികസന വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ വി ഷെരീഫ് അധ്യക്ഷയായി. മാവേലിക്കര ക്ഷീരവികസന ഓഫീസര്‍ അനു വസന്ത്, സംഘാടക സമിതി വര്‍ക്കിങ്‌ പ്രസിഡന്റ് സി ആര്‍ ബാഹുലേയന്‍, കെ സി ശ്യാം, കെ പി രാധാകൃഷ്‌ണനുണ്ണി, അരുണ്‍ കെ രാജ് എന്നിവര്‍ സംസാരിച്ചു. ​സഹകരണ ഓഡിറ്റ് ക്ലിനിക്കില്‍ പി വി ലതീഷ്‌കുമാര്‍ മോഡറേറ്ററായി. ടി എസ് സാഗരകുമാരി, ഡി സുരേഷ്ബാബു, എസ് സന്തോഷ്‌കുമാര്‍ എന്നിവര്‍ ക്ലിനിക്ക് നയിച്ചു. ക്ഷീരസംഘം ജീവനക്കാരുടെ സംഗമത്തിൽ ജോഘേഷ് വര്‍ഗീസ് വിഷയം അവതരിപ്പിച്ചു. ഓച്ചിറ ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ എല്‍ സുസ്‌മിത മോഡറേറ്ററായി. പി സിനിമോള്‍, എം സലീല, രാജി ആര്‍ നായര്‍, എസ്‌ സൗമ്യ, എസ് എസ് ശിവപ്രസാദ്, എല്‍ കെ ഷിന്‍ഡ്യ, കെ ജി പ്രിയദര്‍ശനന്‍ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home