തുറവൂർ ആശുപത്രി മാറ്റത്തിന്റെ നേർസാക്ഷ്യം:- വീണാ ജോർജ്

തുറവൂർ ആശുപത്രി പുതിയമന്ദിരവും ട്രോമ കെയർ സെന്ററും മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനംചെയ്യുന്നു
തുറവൂർ
പത്തു വർഷത്തിനിടെ കേരളത്തിന്റെ ആരോഗ്യരംഗത്തുണ്ടായ വൻ കുതിച്ചുചാട്ടത്തിന്റെ മികച്ച ഉദാഹരണമാണ് തുറവൂർ താലൂക്ക് ആശുപത്രിയെന്ന് മന്ത്രി വീണാ ജോർജ്. അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ലാതിരുന്ന ആശുപത്രിയെ കിഫ്ബി വഴി 51 കോടിരൂപ വിനിയോഗിച്ചാണ് സംസ്ഥാനത്തെതന്നെ മികച്ച ചികിത്സാ കേന്ദ്രങ്ങളിലൊന്നായി സർക്കാർ ഉയർത്തിയതെന്നും മന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രി പുതിയ മന്ദിരവും ട്രോമ കെയർ സെന്ററും ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. നിലവിൽ സംസ്ഥാനത്തെ ഗവ.ആശുപത്രികളിൽ പ്രതിദിനം 200ലധികം ആൻജിയോപ്ലാസ്റ്റികളും, മൂവായിരത്തോളം ഡയാലിസിസുകളും സൗജന്യമായി നടക്കുന്നു. ജനകീയമായ ആരോഗ്യ സംവിധാനങ്ങളെ തകർക്കാൻ കോർപറേറ്റ് കുത്തകകളുടെ സഹായത്തോടെ ചില ശക്തികൾ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു. ദലീമ എംഎൽഎ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് വി വിനീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു വാവക്കാട്, എം ജി രാജേശ്വരി, ശ്രീദേവി, ഡോ.ജമുന വർഗീസ്, ഡോ.വി ബി പിയുഗ്‌ന, നൗഷാദ് എന്നിവർ സംസാരിച്ചു.









0 comments